IPL 2024: സിഎസ്‌കെയ്ക്ക് വീണ്ടും തിരിച്ചടി, കോണ്‍വേയ്ക്കു പിന്നാലെ സ്റ്റാര്‍ പേസറും പുറത്തേക്ക്

ന്യൂസിലാന്‍ഡ് ഓപ്പണര്‍ ഡെവന്‍ കോണ്‍വേയ്ക്ക് പിന്നാലെ സിഎസ്‌കെയുടെ മറ്റൊരു താരവും പരിക്കിന്റെ പിടിയില്‍. ശ്രീലങ്കയുടെ യുവ ഫാസ്റ്റ് ബൗളര്‍ മതീശ പതിരാനയ്ക്കാണ് പരിക്കുപറ്റിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് സീസണ്‍ മുഴുവന്‍ താരത്തിന്റെ സേവനം സിഎസ്‌കെയ്ക്കു ലഭിക്കുമോയെന്ന കാര്യം സംശയത്തിലായിരിക്കുകയാണ്.

പതിരാനയുടെ ഇടതു കാലിലെ പിന്‍തുട ഞെരമ്പിനു ഗ്രേഡ് 1 പരിക്കറ്റതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്നു ബംഗ്ലാദേശുമായുള്ള മൂന്നാം ടി20 മല്‍സരത്തില്‍ നിന്നും യുവ പേസര്‍ പിന്‍മാറി.

പരമ്പരയിലെ രണ്ടാം ടി20യില്‍ ബോള്‍ ചെയ്യുന്നതിനിടെയാണ് താരത്തിനു പരിക്കേറ്റത്. പക്ഷെ പതിരാനയുടെ പരിക്ക് എത്ര മാത്രം ഗൗരവമുള്ളതാണെന്നു വ്യക്തമല്ല.

2022ല്‍ സിഎസ്‌കെയ്ക്കൊപ്പം ഐപിഎല്ലില്‍ അരങ്ങേറിയ താരമാണ് പതിരാന. 12 മല്‍സരങ്ങളില്‍ നിന്നു 19 വിക്കറ്റു വീഴ്ത്തിയ പതിരാന സിഎസ്‌കെയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

Latest Stories

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം