ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സ് മികച്ച സ്‌കോറിലേക്ക്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറി പ്രകടനമാണ് ഗുജറാത്തിന് മേല്‍ക്കെ സമ്മാനിക്കുന്നത്. ഒറ്റയ്‌ക്കൊരാള്‍ മുംബൈയുടെ ഫൈനല്‍ മോഹങ്ങളെ തല്ലിക്കെടുത്ത കാഴ്ചയ്്ക്കാണ് അക്ഷരാര്‍ത്ഥത്തില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. സിക്‌സുകളും ഫോറുകളുമായി ഗില്‍ കളംനിറയുമ്പോള്‍ മുംബൈ ബോളര്‍മാര്‍ ഉത്തരമില്ലാതെ നട്ടംതിരിഞ്ഞു. 60 ബോള്‍ നേരിട്ട ഗില്‍ 10 സിക്സിന്‍റെയും 7 ഫോറിന്‍റെയും അകമ്പടിയില്‍ 129 റണ്‍സെടുത്തു.
ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു. മഴയെത്തുടര്‍ന്ന് മത്സരം അരമണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്. ജയിക്കുന്ന ടീം ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും. എലിമിനേറ്ററില്‍ ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സിനെ തകര്‍ത്ത ആത്മവിശ്വാസത്തില്‍ മുംബൈ ഇറങ്ങുമ്പോള്‍ ഒന്നാം ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് തോറ്റാണ് ഗുജറാത്തിന്റെ വരവ്.
ഗുജറാത്ത് ടൈറ്റന്‍സ് പ്ലേയിങ് 11- :വൃദ്ധിമാന്‍ സാഹ, ശുബ്മാന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ (c), സായ് സുദര്‍ശന്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, വിജയ് ശങ്കര്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ
Read more
മുംബൈ ഇന്ത്യന്‍സ് പ്ലേയിങ് 11: രോഹിത് ശര്‍മ (c), ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ടിം ഡേവിഡ്, ക്രിസ് ജോര്‍ദാന്‍, കുമാര്‍ കാര്‍ത്തികേയ, പീയൂഷ് ചൗള, ജേസന്‍ ബെഹറന്‍ഡോര്‍ഫ്, ആകാശ് മധ്വാള്‍