വില്യംസണിനെ റാഞ്ചിയതിന് പിന്നില്‍ നെഹ്റയുടെ ബുദ്ധി, പ്ലാന്‍ ഇങ്ങനെ

അടുത്തിടെ സമാപിച്ച ഐപിഎല്‍ മിനി ലേലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് കെയ്ന്‍ വില്യംസണെ സ്വന്തമാക്കിരുന്നു. കിവീസ് നായകനെ പാളയത്തിലെത്തിച്ച ഗുജറാത്തിന്റെ നീക്കത്തില്‍ അമ്പരന്ന പലരും ഉണ്ടായിരുന്നു. നിലവിലെ ചാമ്പ്യന്മാര്‍ അദ്ദേഹത്തെ അടിസ്ഥാന വിലയായ രണ്ട് കോടിയ്ക്കാണ് സ്വന്തമാക്കിയത്. ഫ്രാഞ്ചൈസിയുടെ ഹെഡ് കോച്ച് ആശിഷ് നെഹ്റയുടെ അഭിപ്രായത്തില്‍, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16-ാം പതിപ്പിലേക്കായി വില്യംസണിനായി അവര്‍ക്ക് ഒരു പ്ലാന്‍ തയ്യാറാണ്.

കെയ്ന്‍ വില്യംസണെപ്പോലെയുള്ള ഒരാള്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതിലേക്കാണ് എല്ലാവരും നോക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒരു തവണ മാത്രമാണ് ഹാര്‍ദിക് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തത്. അല്ലാത്തപക്ഷം അവന്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്തു. വില്യംസണ്‍ മൂന്നാം നമ്പരിലും ഹാര്‍ദിക് നാലാം നമ്പരിലും ബാറ്റ് ചെയ്യും.

ഐപിഎല്ലിന് ഇനിയും വളരെയധികം സമയമുള്ളതിനാല്‍ ഞങ്ങള്‍ക്ക് ഇത്രയും മുന്നോട്ട് ചിന്തിക്കാന്‍ കഴിയില്ല. ടൂര്‍ണമെന്റിനോട് അടുക്കുമ്പോള്‍ ഞങ്ങള്‍ അതില്‍ ഒരു കൃത്യമായ തീരുമാനം എടുക്കും. പക്ഷേ ഹാര്‍ദിക് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങി ബാറ്റ് ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല- നെഹ്‌റ പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ ഫിനിഷറായി കളിക്കുന്ന പാണ്ഡ്യ, ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി നാലാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത്. കഴിഞ്ഞ സീസണില്‍ ഇതിനെപറ്റി നിരവധി വാദങ്ങള്‍ ഉയര്‍ന്നിരുന്നു. കാരണം ചില ക്രിക്കറ്റ് പണ്ഡിതന്മാര്‍ പാണ്ഡ്യ ആദ്യം ബാറ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചു. എന്നിരുന്നാലും, ഫിനിഷര്‍ ഫിലോസഫിയില്‍ നെഹ്റ അധികം വിശ്വസിക്കുന്നില്ല. അതിന് പിന്നില്‍ അദ്ദേഹത്തിന് തന്റേതായ കാരണവുമുണ്ട്.

ഒരു ഫിനിഷര്‍ എന്നൊന്നില്ലെന്ന് എനിക്ക് തോന്നുന്നു. നിങ്ങള്‍ നന്നായി സെറ്റ് ചെയ്യുകയും ബാറ്റ് ചെയ്യുകയും ചെയ്താല്‍, നിങ്ങള്‍ ഗെയിം പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓപ്പണര്‍ക്ക് പോലും നിങ്ങളുടെ ഫിനിഷര്‍ ആകാം- നെഹ്‌റ കൂട്ടിച്ചേര്‍ത്തു.