അവരെ ലേലത്തിലൂടെ ടീമില്‍ തിരിച്ചെത്തിക്കും; ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി സഹീര്‍ ഖാന്‍

ഐപിഎല്‍ മെഗാലേലത്തിനു മുന്നോടിയായി ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കാതെ പോയ പ്രധാന താരങ്ങളെ ലേലത്തിലൂടെ ടീമില്‍ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുമെന്ന് മുംബൈ ഇന്ത്യന്‍സിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സഹീര്‍ ഖാന്‍. ലേലത്തിനു മുമ്പായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ജസ്പ്രീത് ബുംമ്ര, സൂര്യകുമാര്‍ യാദവ്, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെയാണ് മുംബൈ നിലനിര്‍ത്തിയത്.

‘ചില പ്രധാന താരങ്ങളെ ലേലത്തിന് വിട്ടെങ്കിലും അതുകൊണ്ട് എല്ലാം അവസാനിക്കുന്നില്ല. അവരില്‍ മിക്കവരെയും തിരിച്ചെത്തിക്കാനുള്ള അവസരമുണ്ട്. ആ സാധ്യതകള്‍ ഉപയോഗപ്പെടുത്താനാണ് ഞങ്ങളുടെ ശ്രമം. താരങ്ങളെ പിരിയുന്നത് എപ്പോഴും ഹൃദയഭേദകമായ കാര്യമാണ്. എല്ലാ ടീമുകളും താരങ്ങളും അത്തരം നിമിഷങ്ങളിലൂടെ കടന്നുപോകും.’

IPL 2021: Hardik Pandya has started training again, hoping he is fit for  RCB clash, says Zaheer Khan - Sports News

‘മുംബൈ ഇന്ത്യന്‍സും അക്കാര്യത്തില്‍ വ്യത്യസ്തരല്ല. പ്രഫഷനല്‍ താരങ്ങളെന്ന നിലയില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ രീതികള്‍ മനസ്സിലാക്കിയേ തീരൂ. അത്തരം സന്ദര്‍ഭങ്ങളില്‍ ഏറ്റവും മികച്ചതു തിരഞ്ഞെടുക്കുക എന്നതു മാത്രമേ ചെയ്യാനുള്ളൂ’ സഹീര്‍ ഖാന്‍ പറഞ്ഞു.

Mumbai Indians' loss could be Team India's gain | Cricket News | Onmanorama

Read more

ഹാര്‍ദ്ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ഇഷാന്‍ കിഷന്‍, ട്രെന്റ് ബോള്‍ട്ട്, ക്വിന്‍റണ്‍ ഡി കോക്ക് എന്നിവരാണ് ടീമില്‍ നിന്ന് പുറത്തായ പ്രമുഖ താരങ്ങള്‍. ഇവരെ ടീമില്‍ തിരിച്ചെത്തിക്കാന്‍ മുംബൈ കിണഞ്ഞ് ശ്രമിച്ചേക്കും.