ഇത് ഡികെ 3.0 ആണ്, അയാള്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ അപ്രാപ്യമായി ഒന്നും തന്നെയില്ലെന്നു തോന്നി പോകുന്നു

‘RCB picks semi-retired Dinesh Karthik for 5.5 Cr.’ 2022 IPL ഓക്ഷന്റെ പിറ്റേദിവസം ഒരു ലീഡിങ് നാഷണല്‍ മീഡിയയുടെ സ്‌പോര്‍ട്‌സ് പേജില്‍ വന്ന ഹെഡ്‌ലൈനായിരുന്നു ഇത്. അത്രമേല്‍ മോശപ്പെട്ട രണ്ട് IPL സീസണുകളും, കമന്ററി ബോക്‌സിലേക്കുള്ള ചുവടുമാറ്റവുമൊക്കെ അയാള്‍ ഒരു അര്‍ദ്ധ-വിരമിക്കല്‍ ഘട്ടത്തിലാണ് എന്ന പൊതുബോധം സൃഷ്ട്ടിച്ചിരുന്നു.

എന്നാല്‍, കഴിഞ്ഞ രാത്രി ആ so-called ‘സെമി-റിട്ടയെര്‍ഡ്’ മനുഷ്യന്‍ ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ വാങ്കടയിലെ ഗ്യാലറി ‘DK DK’ വിളികളാല്‍ മുഖരിതമായി. ആ ആരവങ്ങള്‍ക്ക് വര്‍ഷങ്ങളായി ചിന്നസ്വാമിയില്‍ മുഴങ്ങികേട്ടുകൊണ്ടിരുന്ന ‘AB AB’ വിളികളുടെ അതേ ആവേശമുണ്ടായിരുന്നു. അതേ ശബ്ദവീചികളില്‍ ആലേഖനം ചെയ്യപ്പെട്ട വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും തരംഗദൈര്‍ഘ്യമുണ്ടായിരുന്നു.

T20 യില്‍ ബാറ്ററെ നിശബ്ദനാക്കാന്‍ ബൗളര്‍മാര്‍ വിദഗ്ദമായി ഉപയോഗിക്കുന്ന ഒരായുധമാണ് ഓഫ് സ്റ്റമ്പിന് വെളിയിലുള്ള വൈഡ് യോര്‍ക്കര്‍. എന്നാല്‍ അത്തരം ഡെലിവറികള്‍ DK യുടെ ഈ IPL ലെ സ്‌ട്രൈക്ക് റേറ്റ് 303 ആണ് എന്ന വസ്തുത, അയാളിലെ ബാറ്റര്‍ എത്രത്തോളം ഇന്നോവേറ്റിവാണ് എന്നതിന്റെ ദൃഷ്ടാന്തമാണ്.

മുസ്താഫിസുര്‍ റഹ്‌മാന്റെ ഡെലിവറികളുടെ ലെങ്ത് അയാള്‍ ഗ്രഹിച്ചെടുത്ത വിധം നോക്കുക. സ്ലോ ലെഗ് കട്ടറിനെ കൃത്യമായി പിക്ക് ചെയ്ത റിവേഴ്സ് ഹിറ്റ് ചെയ്യുന്ന അയാള്‍, തൊട്ടടുത്ത നിമിഷം ഓഫ്സ്റ്റമ്പിന് വെളിയിലേക്ക് ഷഫിള്‍ ചെയ്ത് കൊണ്ട്, ഓഫ്സ്റ്റമ്പിന് വെളിയില്‍ വന്ന സ്ലോ ഡെലിവറിയെ ബാക്ക് ഫുട്ടില്‍ എക്‌സ്ട്രാ കവറിലൂടെ ബൗണ്ടറി പായിക്കുന്നു. അടുത്ത ഡെലിവറി ഫുള്‍ ലെങ്ത്തിലുള്ളതായപ്പോള്‍, ബാക്ക് ഫുട്ടില്‍ തന്നെ അതിനെ സ്വാഗതം ചെയ്തത് ബൗളറുടെ തലയ്ക്ക് മുകളിലൂടെ സൈറ്റ് സ്‌ക്രീനില്‍ ലാന്‍ഡ് ചെയ്ത ഒരു സ്‌ട്രൈറ്റ് ഷോട്ടോടെയാണ്.

അതെ ഇത് DK 3.0 ആണ്.. RCB യുടെ ഒഫീഷ്യല്‍ ട്വിറ്റെര്‍ ഹാന്‍ഡില്‍ വിശേഷിപ്പിച്ചത് DK എന്നാല്‍ Death over’s KING എന്നാണ്. അയാള്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ അപ്രാപ്യമായി ഒന്നും തന്നെയില്ലെന്നു തോന്നിപോകുന്നു. Dear selectors you cant made him miss the flight for Australia.