ജഡേജയെ ഒന്നാമനാക്കിയത് ധോണി, ചെന്നൈയുടെ അടുത്ത നായകന്‍!

ഐപിഎല്‍ മെഗാ ലേലത്തിന് മുമ്പായി രവീന്ദ്ര ജഡേജ, എംഎസ് ധോണി, മൊയീന്‍ അലി, ഋതുരാജ് ഗയ്കവാദ് എന്നിവരെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലനിര്‍ത്തിയത്. 16 കോടി പ്രതിഫലം കൊടുത്ത് ജഡേജയെയാണ് ആദ്യ സ്ഥാനക്കാരനായി ചെന്നൈ നിലനിര്‍ത്തിയത്. രണ്ടാമതുള്ള ധോണിയ്ക്ക് 12 കോടിയാണ് പ്രതിഫലം. ജഡേജയെ ആദ്യ സ്ഥാനക്കാരനായി നിലനിര്‍ത്താനുള്ള തീരുമാനം ധോണിയുടേതായിരുന്നെന്ന് പറഞ്ഞിരിക്കുകയാണ് ചെന്നൈയുടെ ഭാഗമായിരുന്ന റോബിന്‍ ഉത്തപ്പ.

‘എനിക്ക് ഉറപ്പാണ്, അത് ധോണി തന്നെ ചെയ്തതായിരിക്കാം. ജഡേജയ്ക്കു ടീമിലുള്ള വില ധോണിക്കു നന്നായി അറിയാം. ധോണി ക്രിക്കറ്റില്‍നിന്നു വിരമിച്ചാല്‍ ജഡേജ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കുമെന്നാണു ഞാന്‍ മനസ്സിലാക്കിയത്. ജഡേജയ്ക്ക് അര്‍ഹതയുള്ളതു തന്നെയാണു അദ്ദേഹത്തിനു ലഭിക്കുന്നത്’ ഉത്തപ്പ പറഞ്ഞു.

IPL 2021: Robin Uthappa wants to become first batsman to score 1000 runs in a single IPL edition

ധോണി വിരമിക്കുമ്പോള്‍ ജഡേജ ക്യാപ്റ്റനാകുമെന്നാണു കരുതുന്നതെന്ന് പാര്‍ഥിവ് പട്ടേലും പ്രതികരിച്ചു. ‘ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ ജഡേജ അത്രയേറെ മികച്ചു നില്‍ക്കുന്നു. ടെസ്റ്റിലും ഏകദിന ക്രിക്കറ്റിലുമെല്ലാം അദ്ദേഹം കഴിവു തെളിയിച്ചു. ജഡേജ ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതു കാണാന്‍ എനിക്ക് ആഗ്രഹമുണ്ട്’ പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

Image

ചെന്നൈ സൂപ്പര്‍ കിംഗ്സ്

രവീന്ദ്ര ജഡേജ- 16 കോടി
എംഎസ് ധോണി- 12 കോടി
മൊയിന്‍ അലി- 8 കോടി
ഋതുരാജ് ഗയ്കവാദ്- 6 കോടി