ഒരുപാട് മലയാളികള്‍ക്കു മുന്നില്‍ ഒരു വിലയും ഇല്ലാത്തവന് രാജസ്ഥാന്‍ ഇട്ട വില 14 കോടി!

ഐപിഎല്‍ മെഗാ ലേലത്തിന് മുമ്പ് ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളെ ഫ്രാഞ്ചൈസികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളി ബാറ്ററും ക്യാപ്റ്റനുമായ സഞ്ജു വി. സാംസണ്‍, ജോസ് ബട്ട്ലര്‍, യശ്വസി ജയ്സ്വാള്‍ എന്നിവരെയാണ് രാജസ്ഥാന്‍ റോയല്‍സ് ഒപ്പംനിര്‍ത്തിയത്. 14 കോടി കൊടുത്താണ് സഞ്ജുവിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്. ബട്ട്‌ലര്‍ക്ക് 10 കോടിയും ജയ്സ്വാളിന് നാല് കോടിയുമാണ് രാജസ്ഥാന്‍ പ്രതിഫലം നല്‍കുന്നത്.

സഞ്ജുവിനെ നിലനിര്‍ത്തിയതിലെ ചില സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍…

ഒരുപാട് മലയാളികള്‍ക്കു മുന്നില്‍ ഒരു വിലയുമില്ലാത്തവന് രാജസ്ഥാന്‍ ഇട്ട വില 14 കോടി രൂപ. അതും ഇന്ന് ലോക ക്രിക്കറ്റ് ലെ ഏറ്റവും മികച്ച ബാറ്ററില്‍ ഒരാള്‍ ആയ ബട്‌ലറിനും മുകളില്‍. ലജ്ജിക്കുക രാജസ്ഥാനെ..സഞ്ജു വിശ്വനാഥ് സാംസണ്‍, ആ പേര് കേള്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ക് എങ്ങനെ എന്ന് അറിയില്ല. പക്ഷെ എനിക്ക് ആ പേര് കേള്‍ക്കുമ്പോള്‍ തോന്നുക റെസ്പെക്ട് മാത്രം ആണ്.

Sanju Samson not going to CSK as Rajasthan Royals retain him ahead of mega auction: Report

രാജസ്ഥാന്‍ ആദ്യചുവടു വെച്ചു കഴിഞ്ഞു. പരിക്ക് കാരണവും കളിയില്‍ നിന്നും വിട്ടു നില്‍ക്കുന്ന കാരണവും കൊണ്ടു ആര്‍ച്ചര്‍ സ്റ്റോക്ക്‌സ് എന്നിവരെ റിറ്റൈന്‍ ചെയ്യാന്‍ പറ്റിയില്ല എന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ വളരെ നല്ല റിടെന്‍ഷന്‍ തന്നെ ആണ് രാജസ്ഥാന്‍ നടത്തിയത്.

IPL 2021: Kumar Sangakkara backs Sanju Samson to make India comeback

മലയാളികളില്‍ ചിലര്‍ക്ക് വിലയില്ലാത്ത സഞ്ജുവിന് രാജസ്ഥാന്‍ വിലയിട്ടു 14 കോടി.. അതാണ് സഞ്ജു റേഞ്ച് എന്ന് ഇനിയെങ്കിലും ഹേറ്റേഴ്സ് മനസിലാക്കുക.. സഞ്ജുവിന്റെ മൂല്യം കൂടാന്‍ അയാള്‍ക്കു ഇന്ത്യന്‍ ജേഴ്സി അണിയണം എന്നില്ല എന്നും മനസ്സിലാക്കുക. സഞ്ജുവിനൊപ്പം ജോസ് ദി ബോസ്സും ജയ്ശ്വല്‍ എന്നിവരും കൂടുമ്പോള്‍ ആദ്യ 3 ബാറ്റിംഗ് ഓര്‍ഡര്‍ റെഡി.