മുംബൈ ഇനിയും അവനെ തഴയരുത്, ഇറക്കണം; ആവശ്യവുമായി ഇന്ത്യന്‍ മുന്‍ താരം

ഐപിഎല്ലില്‍ തുടര്‍ച്ചയായ ആറാം മത്സരത്തിലും തോല്‍വി വഴങ്ങിയ മുംബൈ ഇന്ത്യന്‍സിന് ഉപദേശവുമായി ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് അസ്ഹറുദ്ദീന്‍. മുംബൈ അര്‍ജുന്‍ തെന്‍ഡുല്‍ക്കറെ പോലുള്ള യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നും ചിലപ്പോള്‍ തെന്‍ഡുല്‍ക്കര്‍ എന്ന പേര് മുംബൈയ്ക്കു ഭാഗ്യം കൊണ്ടുവന്നേക്കാമെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു.

‘കാര്യങ്ങള്‍ മുംബൈ ഉദ്ദേശിച്ച പോലെ നടക്കുന്നില്ലെങ്കില്‍ വ്യത്യസ്തരായ താരങ്ങളെ കളിക്കാനിറക്കുകയാണു വേണ്ടത്. സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകനു കളിക്കാന്‍ അവസരം നല്‍കണം. ചിലപ്പോള്‍ തെന്‍ഡുല്‍ക്കര്‍ എന്ന പേര് മുംബൈയ്ക്കു ഭാഗ്യം കൊണ്ടുവന്നേക്കാം.’

‘കോടികളെറിഞ്ഞ് ടീമിലെത്തിച്ച സിംഗപ്പൂര്‍ ക്രിക്കറ്റ് താരം ടിം ഡേവിഡിനും ആവശ്യത്തിന് അവസരം ലഭിക്കണം. ഒരുപാട് പണം മുടക്കി ടീമിലെത്തിച്ച അദ്ദേഹം കളിക്കാതിരുന്നാല്‍ പിന്നെയെന്താണ് ഉപകാരമുള്ളത്.’

Read more

മുംബൈ ബാറ്റര്‍മാരെ തയാറാക്കി നിര്‍ത്തി. പക്ഷേ ബോളിംഗ് യൂണിറ്റ് അങ്ങനെയല്ല. മുംബൈ ജസ്പ്രീത് ബുമ്രയെ തന്നെ കൂടുതല്‍ ആശ്രയിക്കുകയാണ്. അയാളും മനുഷ്യനാണ്, ഒരു പരിധിക്കപ്പുറം സമ്മര്‍ദം ചുമത്താനാകില്ല. മുംബൈയ്ക്കു താരങ്ങളുണ്ടെങ്കില്‍ അവരെ ഇനിയും മാറ്റി ഇരുത്തരുത്. അതു താരങ്ങളോടുള്ള അനീതി കൂടിയാണ്’ അസ്ഹറുദ്ദീന്‍ പറഞ്ഞു.