സെഞ്ച്വറി.. വിജയം, ഇനി രാഹുലിനെ കാത്തിരിക്കുന്നത് വിലക്ക്!

ഐപിഎല്ലില്‍ നായകനായി നിന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ മുന്നില്‍ നിന്ന് നയിക്കുകയാണ് കെഎല്‍ രാഹുല്‍. ഇന്നലെ മുംബൈ ഇന്ത്യന്‍ സിനെതിരെ നടന്ന മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് രാഹുല്‍ ടീമിനെ തോളില്‍ത്താങ്ങിയത്. മത്സരത്തില്‍ മുംബൈയെ പരാജയപ്പെടുത്തിയെങ്കിലും രാഹുലിന്റെ തലയ്ക്ക് മേല്‍ വിലക്ക് അറക്കവാളായി തൂങ്ങിയാകുകയാണ്.

കുറഞ്ഞ ഓവര്‍ നിരക്ക് കാരണമാണ് രാഹുലിനെ കുരുക്കിലായിരിക്കുന്നത്. മുംബൈ ലഖ്നൗവിന് നിശ്ചിയ സമയത്തിനുള്ളില്‍ ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് ലഖ്നൗവിന്റെ ഭാഗത്ത് നിന്നും ഈ തെറ്റ് ആവര്‍ത്തിക്കുന്നത്. ആയതിനാല്‍ രാഹുലിനും പ്ലേയിംഗ് ഇലവനിലെ അംഗങ്ങള്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്.

24 രക്ഷം രൂപയാണ് രാഹുല്‍ പിഴയായി നല്‍കേണ്ടത്. ടീമംഗങ്ങള്‍ ആറു ലക്ഷം രൂപയോ, മാച്ച് ഫീയുടെ 25 ശതമാനോ, ഇതില്‍ ഏതാണോ കുറവ് അത് പിഴയായി അടയ്ക്കണം. ഇത് ഇനിയും ആവര്‍ത്തിച്ചാല്‍ ശിക്ഷ കടുക്കും. അപ്പോള്‍ രാഹുല്‍ 30 ലക്ഷം രൂപ പിഴയായി നല്കണം. അതോടൊപ്പം ഒരു മല്‍സരത്തില്‍ വിലക്കും നേരിടേണ്ടി വരും.

Read more

കെഎല്‍ രാഹുല്‍ മാത്രമല്ല മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍യ്ക്കും കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴ ചുമത്തിയിട്ടുണ്ട്. രോഹിത്തും 24 ലക്ഷം രൂപയാണ് പിഴയായി നല്‍കേണ്ടത്.