ഐപിഎല്‍ 2022: ഉദ്ഘാടന വേദിയും തിയതിയും പുറത്ത്

ഐപിഎല്‍ 15ാം ഏപ്രില്‍ രണ്ടിന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ചെന്നൈ ആയിരിക്കും ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത്. ക്രിക്ബസാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഐപിഎല്ലിന്റെ പുതിയ സീസണ്‍ ഇന്ത്യയില്‍ തന്നെ നടത്തുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ സ്ഥിരീകരിച്ചിരുന്നു.

അടുത്ത സീസണ്‍ മുതല്‍ 10 ടീമുകളും 74 മത്സരങ്ങളുമാണ് ഉള്ളത്. 60 ദിവസങ്ങളോളം നേണ്ട് നില്‍ക്കുന്ന സീസണാവും നടക്കുക. ജൂണ്‍ നാലിനോ അഞ്ചിനോ ആവും ഫൈനല്‍. ഓരോ ടീമിനും 14 ലീഗ് മത്സരങ്ങള്‍ വീതം ഉണ്ടാവും.

15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ജനുവരി ആദ്യം ഉണ്ടായേക്കും. പുതിയ രണ്ട് ടീമുകള്‍കൂടി വരുന്നതോടെ പുതിയ സീസണ്‍ കൂടുതല്‍ ആവേശകരമാകും. സഞ്ജീവ് ഗോയങ്കയുടെ ആര്‍പിഎസ്ജി ഗ്രൂപ്പും സിവിസി ക്യാപിറ്റല്‍ പാര്‍ട്ട്‌ണേഴ്‌സുമാണ് പുതിയ രണ്ട് ടീമുകളുടെ ഉടമകള്‍.