അവനെ ഇനി ആര്‍.സി.ബി നിലനിര്‍ത്തേണ്ടതില്ല; നിര്‍ദ്ദേശവുമായി ലാറ

ഐപിഎല്ലില്‍ വരാനിരിക്കുന്ന മെഗാലേലത്തിന് മുമ്പായി ആര്‍സിബി നിലനിര്‍ത്തേണ്ട താരങ്ങള്‍ ആരൊക്കെയെന്ന് പറഞ്ഞ് ബ്രയാന്‍ ലാറ. വിരാട് കോഹ്‌ലിയടക്കം മൂന്ന് താരങ്ങളെ നിലനിര്‍ത്താന്‍ നിര്‍ദേശിച്ച ലാറ സൂപ്പര്‍ താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന അഭിപ്രായവും മുന്നോട്ട് വെച്ചു.

‘വിരാട് കോഹ്‌ലി എവിടെ പോയാലും ചാമ്പ്യന്‍ താരമാണ്. അതിനാല്‍ അവനെ നിലനിര്‍ത്തേണ്ടതായുണ്ട്. പരമാവധി നാല് താരങ്ങളെ നിലനിര്‍ത്താനാവുമെന്നാണ് കരുതുന്നത്. ഞാന്‍ നിര്‍ദേശിക്കുന്ന രണ്ടാമത്തെ താരം ഗ്ലെന്‍ മാക്സ്‌വെല്ലാണ്. കൂടാതെ ദേവ്ദത്ത് പടിക്കലെ പോലൊരു താരത്തെയും കൈവിട്ട് കളയാനാവില്ല.’

IPL 2021: Virat Kohli, Devdutt Padikkal bring up 100-run opening stand

‘എബി ഡിവില്ലിയേഴ്സ് സ്‌കോര്‍ നേടാന്‍ പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ അവനെ നിലനിര്‍ത്തേണ്ടതില്ലെന്നാണ് തോന്നുന്നത്. ഒരു യുവതാരത്തെ ഈ സ്ഥാനത്തേക്ക് പരിഗണിക്കാം. വരുന്ന സീസണിന് മുമ്പ് ചില കടുത്ത തീരുമാനങ്ങള്‍ ആര്‍സിബി എടുത്തേക്കുമെന്നാണ് കരുതുന്നത്. മാക്സ് വെല്‍ ടീമിലെത്തുകയും പ്രതീക്ഷയ്ക്കൊത്ത് ഉയരുകയും ചെയ്തു. അത് പരിഗണിക്കാതിരിക്കാനില്ല. പരിശീലകരുടെ തീരുമാനം നിര്‍ണായകമാവും’ ലാറ പറഞ്ഞു.

Making a long-term investment on him would be risky' – Brad Hogg not in favour of RCB retaining AB de Villiers

Read more

ഐപിഎല്ലിലെ നിലവിലത്തെ സീസണില്‍ തികച്ചും മോശം പ്രകടനമാണ് ഡിവില്ലിയേഴ്‌സ് കാഴ്ചവെച്ചത്. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തില്‍ ഭേദപ്പെട്ടു നിന്നെങ്കിലും യുഎഇയിലെ രണ്ടാം പാദത്തില്‍ വന്‍പരാജയമായിരുന്നു. എന്നാല്‍ ഏറെ പരിചയ സമ്പത്തുള്ള താരത്തെ ആര്‍സിബി വിട്ടുകളയുമോയെന്ന് കാത്തിരുന്ന് കാണണം.