ഐപിഎല്ലിന് കൊടിയേറി: ടോസ് ഭാഗ്യം ശ്രേയസിനൊപ്പം, തകര്‍പ്പന്‍ ഇലവന്‍

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഐപിഎല്‍ 15ാം സീസണിന് കൊടിയേറി. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളുമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. മുംബൈ വാങ്കെഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്തന്‍ നായകന്‍ ശ്രേയസ് അയ്യര്‍ ബോളിംഗ് തിരഞ്ഞെടുത്തു.

പുതിയ നായകര്‍ക്കു കീഴില്‍ പുതിയ തുടക്കം തേടിയാണ് സിഎസ്‌കെയും കെകെആറും ഇറങ്ങുന്നത്. ഇതിഹാസ താരം എംഎസ് ധോണിയുടെ സര്‍പ്രൈസ് രാജിക്കു ശേഷം രവീന്ദ്ര ജഡേജയാണ് സിഎസ്‌കെയെ നയിക്കുന്നത്. മറുവശത്ത് ഇന്ത്യയുടെ മറ്റൊരു യുവതാരം ശ്രേയസ് അയ്യരാണ് കെകെആറിന്റെ ക്യാപ്റ്റന്‍.

2011ന് ശേഷം ആദ്യമായ് 10 ടീമുകളുടെ പോരാട്ടമാണ് ഇക്കുറി നടക്കുന്നത്. ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സും ഗുജറാത്ത് ടൈറ്റന്‍സുമാണ് പുതുമുഖങ്ങള്‍. 10 ടീമുകളായതോടെ മത്സരങ്ങളുടെ എണ്ണം 60-ല്‍നിന്ന് 74 ആയി ഉയര്‍ന്നു.

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്- വെങ്കടേഷ് അയ്യര്‍, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, സാം ബില്ലിങ്സ് (വിക്കറ്റ് കീപ്പര്‍), ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ഷെല്‍ഡണ്‍ ജാക്സണ്‍, ഉമേഷ് യാദവ്, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.

Image

ചെന്നൈ സൂപ്പര്‍ കിങ്സ്- റുതുരാജ് ഗെയ്ക്വാദ്, ഡെവന്‍ കോണ്‍വേ, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ (ക്യാപ്റ്റന്‍), ശിവം ദുബെ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ഡ്വയ്ന്‍ ബ്രാവോ, മിച്ചെല്‍ സാന്റ്നര്‍, ആദം മില്‍നെ, തുഷാര്‍ ദേശ്പാണ്ഡെ.

Read more

Image