മറ്റുള്ളവര്‍ക്ക് വെറുക്കപെട്ടവനാവുമ്പോഴും മുംബൈ ആരാധകര്‍ക്ക് അയാള്‍ എന്നും ദൈവദൂതനാണ്

പ്രണവ് തെക്കേടത്ത്

ഒരു ഐപില്‍ ട്രോഫി മുംബൈ ആരാധകര്‍ വല്ലാതെ കൊതിച്ചൊരു കാലമുണ്ട്. 5 കപ്പുകളുടെ ചരിത്രം കൊട്ടിയാഘോഷിക്കുന്ന ഈ നിമിഷങ്ങളില്‍ അവിടേക്കുള്ള ആദ്യത്തെ പ്രയാണം അസാധ്യമല്ല എന്ന് ആരാധകരെ ബോധിപ്പിച്ചു തന്നതിന് പിന്നില്‍ ഈ കരീബിയന്‍ കൈ കരുത്തായിരുന്നു 2010ലെ പോലെ മറ്റൊരു ഫൈനല്‍ തോല്വിയാണോ കാത്തിരിക്കുന്നതെന്ന ചിന്തകളിലൂടെ 2013 ഫൈനലില്‍ ടോപ് ഓര്‍ഡര്‍ കടന്നു പോയപ്പോള്‍ ഒറ്റയാനെ പോലെ മുംബൈക്ക് വേണ്ടി അയാള്‍ പോരാടിയപ്പോഴായിരുന്നു ആദ്യ ട്രോഫിയില്‍ മുംബൈ മുത്തമിടുന്നത് പിന്നീടങ്ങോട്ട് 2 ഫൈനലില്‍ കൂടെ ആ കൈ കരുത്ത് ചെന്നൈ അറിയുന്നുണ്ട് മുംബൈ പേരിലാക്കുന്ന 5 ട്രോഫികളില്‍ 3 ലും അയാളുടെ പങ്ക് വിസ്മരിക്കാന്‍ ആവാത്തവിധം തങ്ക ലിപികളാല്‍ കൊത്തിവെയ്ക്കപെടുന്നുണ്ട്.

ക്രീസിലുള്ള പൊള്ളാര്‍ഡിനോളം വിജയ പ്രതീക്ഷകള്‍ എനിക്ക് മറ്റൊരു മുംബൈ താരവും നല്‍കിയിട്ടില്ല, റിക്വയേഡ് റണ്‍ റേറ്റ് കുതിച്ചു കയറുമ്പോഴും ആ രൂപം എന്നിലെ ഹൃദയമിടിപ്പിനെ നിയന്ത്രണത്തിലാക്കും.. വെറുമൊരു ബ്രൂട്ടല്‍ ഹിറ്റര്‍ മാത്രമല്ല താനെന്ന് അയാള്‍ ഒരുപാട് തവണ തെളിയിച്ചതിനാല്‍ ചെറിയ കാമിയോകള്‍ അല്ല ആരാധകര്‍ പ്രതീക്ഷിക്കുന്നത്, അവിടെ എത്തിപ്പിടിക്കാന്‍ അസാധ്യമെന്ന തോന്നല്‍ ഉളവാക്കുന്ന സ്‌കോറുകള്‍ മറികടന്നു നടന്നു നീങ്ങുന്ന ആ വലിയ രൂപമാണ് പൊള്ളാര്‍ഡ്..

ആ കൈകരുത്തില്‍ മറന്നു പോവുന്നത് ആ കളിയെ കുറിച്ചുള്ള അവെയര്‍നെസ് ആണ് കളിയിലെ ക്രൂഷ്യല്‍ മോമെന്റില്‍ ആ ബാറ്റുകള്‍ സിക്‌സുകള്‍ പറത്തിയിരിക്കും, അവിടെ എന്നും അയാള്‍ ടാര്‍ഗെറ്റ് ചെയ്യുന്നതും സ്‌ട്രൈറ്റ് ബൗണ്ടറികള്‍ ആവും ,കണ്ണടച്ചു പൂട്ടിയുള്ള വെറും സ്ലോഗുകളല്ല ആ ബാറ്റിംഗ്, അടിക്കേണ്ട ഏരിയയും ബോളറുടെ ലെങ്തും കൃത്യമായി മനസ്സിലാക്കിയതിന് ശേഷമുള്ള ക്ലീന്‍ ഹിറ്റിങ്. ഐപില്‍ ല്‍ പേരുകേട്ട ഹിറ്റെര്‍സ് ഒരുപാട് കാണും പക്ഷെ ഇത്രയും ദീര്‍ഘകാലം കളിക്കാന്‍ ലഭിക്കുന്ന കുറച്ചു ബോളുകളില്‍ മാച്ച് വിന്നിങ് ഇമ്പാക്ട് ഉണ്ടാക്കിയവരില്‍ അയാളോളം മികച്ചവരില്ല ,ബിഗ് മാച്ചുകളില്‍ അയാളോളം ടീമിനെ താങ്ങി നിര്‍ത്തിയ മുഖങ്ങളും കുറവ് തന്നെ.

ഒരു ലക്ഷ്യവും ക്രീസിലുള്ള പൊള്ളാര്‍ഡിന് അസാധ്യമല്ല, അയാള്‍ അത് പലകുറി ഒര്മിപ്പിക്കുമ്പോള്‍ അയാളെ ഇഷ്ടപ്പെടാത്തവര്‍ പോലും ആ രൂപം മനസ്സില്‍ ആരാധിച്ചു പോവും..  രാജസ്ഥാനെതിരെ അവസാന നിമിഷങ്ങളില്‍ ബോള്‍ കണക്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടിയ പൊള്ളാര്‍ഡിനെ നിഷ്‌ക്രൂരം ട്രോളുന്നവര്‍ക്കിടയില്‍ ഒരു യഥാര്‍ത്ഥ മുംബൈ ആരാധകനും ഉണ്ടാവാതിരിക്കട്ടെ കിരീടം സ്വപ്നം കാണാന്‍ പഠിപ്പിച്ച കൈവിട്ടുപോയ ഒരുപാട് കളികള്‍ മുംബൈക്ക് തിരിച്ചു തന്ന ആ മനുഷ്യന്‍ കുറച്ചു കൂടി
ആദരവ് അര്ഹിക്കുന്നുണ്ട്.

അതെ പ്രായം റിഫ്‌ലെക്‌സിനെ ബാധിക്കുന്ന കാലമൊക്കെ ആയിരിക്കുന്നു എന്ന വസ്തുത ശെരി വെയ്ക്കുമ്പോഴും പലപ്പോഴും ഐപില്‍ ലെ ഏതൊരു സീസണിന്റെയും തുടക്കത്തില്‍ അയാള്‍ ഇങ്ങെനെ തന്നെ ആയിരുന്നു എന്ന ഓര്‍മ്മകളും സീസണ്‍ മുന്നോട്ട് പോവുമ്പോള്‍ ക്രൂഷ്യല്‍ കളികള്‍ അയാള്‍ ഒറ്റയ്ക്ക് വിധിയെഴുതുന്നതും നമ്മള്‍ വീക്ഷിച്ചിട്ടുണ്ട്.

ഇനി അത്തരമൊരു പെര്‍ഫോമന്‍സുകള്‍ ഇല്ലാതെ അവസാനിപ്പിക്കേണ്ടി വന്നാലും അദ്ദേഹത്തിനെ ഒരു സീസണിന്റെ പേരില്‍ വിമര്‍ശിക്കുന്നത് തികച്ചും നന്ദികേട് തന്നെയാണ്. മറ്റുള്ളവര്‍ക്ക് വെറുക്കപെട്ടവനാവുമ്പോഴും മുംബൈ ആരാധകര്‍ക്കയാള്‍ എന്നും ദൈവദൂതനാണ്.