'വലിയ ദുരന്തമാകുന്ന തീരുമാനം'; ധോണിയെ ചെന്നൈ നിലനിര്‍ത്തുന്നതിന് എതിരെ വിമര്‍ശനം

ഐപിഎല്ലില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് കൂടി എംഎസ് ധോണിയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലനിര്‍ത്തുന്നതിനെതിരെ വിമര്‍ശനം. നിലവില്‍ 40കാരനായ ധോണി കഴിഞ്ഞ രണ്ട് സീസണിലും ബാറ്റിംഗില്‍ പരാജമായിരുന്നു. ക്യാപ്റ്റനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും മികവ് കാട്ടാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ടെങ്കിലും ബാറ്റിംഗിലെ മെല്ലപോക്ക് ടീമിന് ഭാരമാകുമെന്നാണ് വിലയിരുത്തല്‍.

സിഎസ്‌കെയയുടെ തീരുമാനത്തില്‍ ഒരു വിഭാഗം ആരാധകരും നിരാശരാണ്. ഇത് ആത്മഹത്യക്ക് തുല്യമാണെന്നും വലിയ ദുരന്തമാവുന്ന തീരുമാനമാവുമെന്നുമാണ് ആരാധകര്‍ പറയുന്നത്. ധോണിയുടെ നിലവിലെ കായികക്ഷമത അനുസരിച്ച് നിലനിര്‍ത്തിയാലും ഒരു സീസണില്‍ കൂടുതല്‍ താരത്തിന് കളിക്കാനാവുക പ്രയാസമായിരിക്കും.

CSK official hints MS Dhoni not leaving: 'Last game will be at Chepauk' | Sports News,The Indian Express

സിഎസ്‌കെയില്‍ നിന്ന് താരമെന്ന നിലയില്‍ വിരമിച്ചാലും ടീമിന്റെ ഉപദേഷ്ടാവായെന്ന നിലയില്‍ ധോണി പ്രവര്‍ത്തിച്ചേക്കും. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി നിലവില്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്.

Sunil Gavaskar Asks Dhoni to do THIS to Regain his Form in IPL 2021

ധോണി, രവീന്ദ്ര ജഡേജ, മോയിന്‍ അലി, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരെയാണ് ചെന്നൈ നിലനിര്‍ത്തുയെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. സ്പിന്‍ ഓള്‍റൗണ്ടറായ മോയിന്‍ അലി സിഎസ്‌കെയ്ക്കൊപ്പം ഗംഭീര പ്രകടനമാണ് നടത്തുന്നത്.