ഡല്‍ഹി എന്നെ നിലനിര്‍ത്തില്ല, അവന്റെ കാര്യവും സംശയമാണ്; വെളിപ്പെടുത്തി അശ്വിന്‍

ഐപിഎല്‍ 15ാം സീസണിനു മുന്നോടിയായി മെഗാ താരലേലം നടക്കാനിരിക്കെ ഡല്‍ഹി ക്യാപിറ്റല്‍സ് തന്നെ നിലനിര്‍ത്താനിടയില്ലെന്ന് വ്യക്തമാക്കി ആര്‍ അശ്വിന്‍. ടീമിന്റെ മുന്‍ നായകന്‍ കൂടിയായ യുവതാരം ശ്രേയസ് അയ്യരെയും ഡല്‍ഹി നിലനിര്‍ത്താനിടയില്ലെന്ന് അശ്വിന്‍ അഭിപ്രായപ്പെട്ടു. യുട്യൂബില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്.

‘ഡല്‍ഹി നിലനിര്‍ത്തുന്ന താരങ്ങളുടെ കൂട്ടത്തില്‍ ശ്രേയസ് അയ്യര്‍ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്തായാലും ഞാനില്ല. അതുകൊണ്ട് ആരെങ്കിലും പുതിയതായി വരേണ്ടിവരും. എന്നെ നിലനിര്‍ത്തുന്നുണ്ടെങ്കില്‍ ഇതിനകം അക്കാര്യം ഞാന്‍ അറിയുമായിരുന്നു’ അശ്വിന്‍ പറഞ്ഞു.

Shreyas Iyer Eyeing Captaincy Opportunities, Unlikely To Stay With Delhi  Capitals (DC) In IPL 2022 – Reports

2019 ഐപിഎല്‍ സീസണിനു മുന്നോടിയായാണ് അശ്വിന്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ എത്തിയത്. ഡല്‍ഹിക്കായി കളിച്ച 28 മത്സരങ്ങളില്‍നിന്ന് 7.55 ഇക്കോണമി നിരക്കില്‍ 20 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്.

Gautam Gambhir on Ravi Ashwin | IPL 2021: Gautam Gambhir Criticises  Ravichandran Ashwin, Feels DC Star Should Stick to Off-Spin | Cricket News

2015ല്‍ ഡല്‍ഹിയില്‍ എത്തിയ താരമാണ് ശ്രേയസ് അയ്യര്‍. 2018ല്‍ ടീമിന്റെ ക്യാപ്റ്റനായി. 2019ല്‍ അയ്യര്‍ ഡല്‍ഹിയെ പ്ലേഓഫിലേക്കു നയിച്ച ശ്രേയസ് തൊട്ടടുത്ത വര്‍ഷം ഡല്‍ഹിയെ ഫൈനലിലുമെത്തിച്ചു. കഴിഞ്ഞ സീസണില്‍ പരിക്കിനെ തുടര്‍ന്ന് ശ്രേയസ് വിട്ടുനിന്നതിനാല്‍ ഋഷഭ് പന്തിനെ ഫ്രാഞ്ചൈസി നായക സ്ഥാനം ഏല്‍പ്പിക്കുകയായിരുന്നു.

Rishabh Pant likely to continue as Delhi Capitals captain despite Shreyas  Iyer's return - Report | Cricket News

Read more

ഡല്‍ഹിക്കായി 86 ഇന്നിംഗ്‌സുകളില്‍നിന്ന് 31.70 ശരാശരിയില്‍ 1916 റണ്‍സാണ് അയ്യരുടെ സമ്പാദ്യം. അതില്‍ 16 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടും.