സൂപ്പര്‍ താരം ചെന്നൈയ്ക്കായി അരങ്ങേറുന്നു, തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശം

ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിന് കളമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് യുഎഇ. ടൂര്‍ണമെന്റിന്റെ ആദ്യ പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ടീമുകളുടെ കൂട്ടത്തില്‍ മുന്‍ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സുമുണ്ട്. എന്നാല്‍ ഒറ്റയ്ക്ക് മത്സരം ജയിക്കാന്‍ പ്രാപ്തിയുള്ള ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ഫാഫ് ഡുപ്ലെസിയുടെ അഭാവം സൂപ്പര്‍ കിംഗ്സിനെ ആകുലതയിലാക്കുന്നു. ഡുപ്ലെസിക്ക് പകരം പ്ലേയിംഗ് ഇലവനിലേക്ക് റോബിന്‍ ഉത്തപ്പ എത്തുമെന്നാണ് വിവരം.

ഡുപ്ലെസിയ്ക്ക് പകരക്കാരനായി ടീമില്‍ കളിക്കാന്‍ തയ്യാറായിരിക്കാന്‍ ടീം മാനേജ്‌മെന്റ് ഉത്തപ്പയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഐ.പി.എല്‍ 14ാം സീസണിന് മുന്നോടിയായി ട്രേഡിംഗ് വിന്‍ഡോയിലൂടെ സൂപ്പര്‍ കിംഗ്‌സിലെത്തിയ താരമാണ് ഉത്തപ്പ. സീസണിന്റെ ആദ്യ പാദത്തില്‍ ഒരു മത്സരം പോലും ഓപ്പണറായ റോബിന്‍ ഉത്തപ്പക്ക് ലഭിച്ചില്ല.

Is Robin Uthappa Playing Tonight? CSK Mull MASSIVE Change In Playing XI Against RR

പരിചയ സമ്പത്തും ഹിറ്റിംഗ് പവറുമാണ് ഉത്തപ്പയ്ക്ക് മുന്‍തൂക്കംനല്‍കുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തപ്പ തിളങ്ങിയിരുന്നു. ഈ മാസം 19 ന് യു.എ.ഇയിലാണ് ഐ.പി.എല്‍ സീസണ്‍ പുനഃരാരംഭിക്കുന്നത്. ചെന്നൈയും മുംബൈയും തമ്മിലാണ് ആദ്യ മത്സരം.