മുംബൈയ്ക്ക് ഒരു പ്രശ്‌നമേയുള്ളു, പക്ഷേ അത് ഏറെ ഗൗരവമുള്ളതാണ്

ഐ.പി.എല്‍ 14ാം സീസണിന്റെ രണ്ടാം പാദത്തിന് അടുത്ത വാരം തുടക്കമാവുകയാണ്. കോവിഡ് സാഹചര്യത്തില്‍ പാതിവഴിയില്‍ മുടങ്ങിയ ടൂര്‍ണമെന്റ് പുനഃരാരംഭിക്കുമ്പോള്‍ വലിയ ഒരുക്കത്തിലാണ് ഫ്രാഞ്ചൈസികള്‍. ടൂര്‍ണമെവന്റില്‍ ഏറെ കിരീടം സാധ്യത കല്‍പ്പിക്കപ്പെടുന്ന ഒരു ടീമാണ് മുംബൈ ഇന്ത്യന്‍സ്. എന്നാല്‍ മുംബൈയ്ക്ക് ഒരു പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര.

‘ടൂര്‍ണമെന്റിലെ പട്ടികയില്‍ മുംബൈ നിലവില്‍ നാലാം സ്ഥാനത്താണ്. അവരെ സംബന്ധിച്ച് അത് അത്ര നല്ല ഒരു പൊസിഷനല്ല. അവര്‍ക്ക് ഒരു പ്രശ്‌നമേയുള്ളൂ. അവര്‍ ഒരു പുതിയ ടൂര്‍ണമെന്റ് പതുക്കെയാണ് ആരംഭിക്കുന്നത്. അവര്‍ക്ക് അത് മാറ്റേണ്ടി വരും’ ആകാശ് ചോപ്ര പറഞ്ഞു.

Don't play Harshal Patel' - Aakash Chopra gives six suggestion to IPL teams  ahead of UAE leg

സാധാരണ തുടക്കം വളരെ മോശമായി തുടങ്ങി ടൂര്‍ണമെന്റിന്റെ അവസാനത്തോടെ ജയിച്ചു കയറി എത്തുന്നതാണ് മുംബൈയുടെ ശീലം. ഇത് മാറ്റണമെന്നാണ് ചോപ്ര ഉദേശിച്ചത്. മുന്‍ സീസണുകളിലും ഈ രീതിയിലാണ് മുംബൈയുടെ കളിയെങ്കിലും അഞ്ച് കിരീടം ടീമിന് നേടാനായിട്ടുണ്ട് എന്നത് വിസ്മരിച്ചു കൂടാ.

IPL 2020: Mumbai Indians team profile - MI Full squad, MI players to watch  out for | Cricket - Hindustan Times

ഈ മാസം 19ന് യുഎഇയിലാണ് ഐപിഎല്ലിന്റെ രണ്ടാം ഘട്ടം ആരംഭിക്കുക. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും.