ഐ.പി.എല്‍ 2021: ബി.സി.സി.ഐ നീക്കത്തിന് എതിരെ ഫ്രാഞ്ചൈസികള്‍

ഐ.പി.എല്‍ 14ാം സീസണ്‍ അടുത്ത മാസം തുടങ്ങാനിരിക്കെ ബി.സി.സി.ഐക്കെതിരെ പ്രമുഖ ഫ്രാഞ്ചൈസികള്‍ രംഗത്ത്. ടൂര്‍ണമെന്റിന്റെ വേദി സംബന്ധിച്ചാണ് ടീമുകളുടെ പരാതി. നിലവില്‍ ചെന്നൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത, ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളാണ് ടൂര്‍ണമെന്റിന് വേദിയാകുമെന്ന് അറിയുന്നത്. ഇതാണ് പഞ്ചാബ് ഉള്‍പ്പെടെയുള്ള മറ്റ് ടീമുകള്‍ക്ക് നീരസമായിരിക്കുന്നത്.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ചെന്നൈ സൂപ്പര്‍ കിംഗ്സ്, കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവര്‍ക്ക് ഹോം ഗ്രൗണ്ടില്‍ കളിക്കാന്‍ കഴിയുമ്പോള്‍ പഞ്ചാബ് കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ പുറത്ത് കളിക്കേണ്ടതായി വരുന്നു. ഇതിനെതിരെ പഞ്ചാബ് കിംഗ്‌സ് സിഇഒ പരസ്യമായി രംഗത്ത് വന്ന് കഴിഞ്ഞു.

5 Players KXIP should target in IPL 2021 Auction

ഇന്ത്യയില്‍ കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പരിമിതമായ വേദികളില്‍ ടൂര്‍ണമെന്റ് നടത്താനാണ് ബി.സി.സി.ഐ ആലോചിക്കുന്നത്. അങ്ങനെ വന്നാല്‍ തട്ടകത്തിന്റെ ആധിപത്യം ചില ടീമുകള്‍ക്ക് നഷ്ടപ്പെടും. അത് ഫ്രാഞ്ചൈസികളെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാവും.

IPL 2020: SRH

അവസാന സീസണില്‍ നടത്തിയപോലെ മൂന്ന് വേദികളിലായി ടൂര്‍ണമെന്റ് നടത്തണമെന്ന ആവശ്യം ചില ഫ്രാഞ്ചൈസികള്‍ ഉന്നയിച്ചതായി റിപ്പോര്‍ട്ടുണ്ട്. അവസാന സീസണ്‍ യു.എ.ഇയില്‍ മൂന്ന് വേദികളിലായാണ് നടത്തിയത്. അതേ രീതി തന്നെ ഇത്തവണ ഇന്ത്യയിലും നടത്തിയാല്‍ കുറേ യാത്രകളും ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ഫാഞ്ചൈസികള്‍ അഭിപ്രായപ്പെടുന്നത്.