ഐ.പി.എല്‍ 2021; പുതിയ ആവശ്യവുമായി ഫ്രാഞ്ചൈസികള്‍, അനുവദിച്ചാല്‍ കളി ഇനി വേറെ ലെവല്‍

അടുത്ത ഐ.പി.എല്‍ സീസണ്‍ മുതല്‍ അഞ്ച് വിദേശ താരങ്ങളെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫ്രാഞ്ചൈസികള്‍ ബി.സി.സി.ഐയെ സമീപിച്ചതായി റിപ്പോര്‍ട്ട്. നിലവില്‍ നാല് വിദേശ താരങ്ങള്‍ക്കാണ് പ്ലേയിങ് ഇലവനില്‍ അവസരം. ഇത് അഞ്ച് ആക്കി ഉയര്‍ത്തണമെന്നാണ് ആവശ്യം.

ഏറെ നാളുകളായി ഉയര്‍ന്ന് കേള്‍ക്കുന്ന ആവശ്യമാണ് ഇത്. അതിനാല്‍ത്തന്നെ ഇത്തരമൊരു മാറ്റത്തെക്കുറിച്ച് കാര്യമായിത്തന്നെ ബി.സി.സി.ഐ ആലോചിച്ചേക്കുമെന്നാണ് കരുതുന്നത്. ഇത്തവണ രാജസ്ഥാന്‍ റോയല്‍സ്, കിംഗ്സ് ഇലവന്‍ പഞ്ചാബ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകളെയൊക്കെ നാല് വിദേശ താരങ്ങളെന്ന നിയമം പ്രതികൂലമായി ബാധിച്ചിരുന്നു.

David Miller to Chris Green: The value buys in the IPL 2020 auction that could pay off | Sports News,The Indian Express

മികച്ച താരങ്ങള്‍ ടീമിലുണ്ടായിട്ടും അവരെ പ്രയോജനപ്പെടുത്താന്‍ ഈ ടീമുകള്‍ക്ക് സാധിച്ചിരുന്നില്ല. ഡേവിഡ് മില്ലര്‍, ക്രിസ് ലിന്‍, ഒഷെയ്ന്‍ തോമസ്, ജേസണ്‍ ഹോള്‍ഡര്‍, മുഹമ്മദ് നബി, ജിമ്മി നിഷാം എന്നിവര്‍ ഇത്തരത്തില്‍ പുറത്തിരുന്നവരാണ്.

Dubai to host IPL 2020 final, schedule for WT20C announced | NewsBytes

ഐ.പി.എല്‍ 14ാം സീസണ്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍ തന്നെ നടക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യ തന്നെയാവും ടൂര്‍ണമെന്റിന് വേദിയാവുക.