റസല്‍ ശരിക്കും ഒരു 'ഗെയിം ചെയ്ഞ്ചര്‍'; രണ്ടോവറില്‍ അഞ്ച് വിക്കറ്റ്, 15 പന്തില്‍ 9 റണ്‍സ്!

അനായാസം വിജയത്തിലേക്ക് നീങ്ങവേയാണ് എങ്ങനെ ഒരു കളി കളഞ്ഞു കുളിക്കാം എന്നതിന് ഉത്തമ മാതൃക കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്രിക്കറ്റ് പ്രേമികള്‍ക്ക് കാട്ടിത്തന്നത്. നിസാരമായി നേടാവുന്ന ജയം അലസമായി വിട്ടുകളഞ്ഞ കൊല്‍ക്കത്തന്‍ മാജിക്. ടീമിന്റെ മോശം പ്രകടനത്തില്‍ ആരാധകര്‍ തീര്‍ത്തു നിരാശരാണ്. സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രതിഷേധം തുറന്നടിക്കുകയാണ് അവര്‍.

മത്സരത്തില്‍ ഗെയിം ചെയ്ഞ്ചര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് കൊല്‍ക്കത്തയുടെ ആന്ദ്രെ റസലായിരുന്നു. മത്സരത്തിലെ അഞ്ച് വിക്കറ്റ് പ്രകടനമാണ് റസിലിനെ ഈ നേട്ടത്തിന് അര്‍ഹനായത്. എന്നാല്‍ രണ്ടിംന്നിംഗ്‌സിലും “ഗെയിം ചെയ്ഞ്ചര്‍” ആയത് റസലാണെന്നാണ് ആരാധകര്‍ പറയുന്നത്. ആദ്യം അവസാന രണ്ടോവറില്‍ 5 വിക്കറ്റ് നേടി കളി തിരിച്ചു പിടിച്ച താരം ഒടുവില്‍ അഞ്ചോവറില്‍ മുപ്പത് വേണ്ടപ്പോള്‍ 15 പന്തില്‍ 9 നേടി കൈയിലിരുന്ന കളി മുംബൈയ്ക്ക് വിട്ടുകൊടുക്കയും ചെയ്തു.

Andre Russell bags 5/15 against MI: Here

മുംബൈ ഇന്നിംഗ്‌സിന്റെ 18, 20 ഓവറുകളാണ് റസ്സലിന് എറിയാനായി നായകന്‍ മോര്‍ഗന്‍ നല്‍കിയത്. ഈ ഓവറുകളില്‍ 15 റണ്‍സ് മാത്രം വിട്ടു കൊടുത്ത് 5 വിക്കറ്റാണ് റസല്‍ വീഴത്തിയത്. മുംബൈയ്ക്കെതിരെ ഒരു താരത്തിന്റെ ഏറ്റവും മികച്ച ബോളിംഗ് പ്രകടമാണിത്.

Andre Russell Opens Up On IPL 2020 Failures, Says

എന്നാല്‍ ഈ ഗെയിം ചെയ്ഞ്ചിംഗ് പ്രകടനം ബാറ്റിംഗില്‍ പുലര്‍ത്താന്‍ റസലിന് ആയില്ല. കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷ നല്‍കുന്ന ഒരു ഷോട്ട് പോലും തൊടുക്കാന്‍ റസലിന് ആയില്ല എന്നതാണ് സങ്കടകരം. കഴിഞ്ഞ സീസണിലും ഈ സീസണിലെ ആദ്യ മത്സരത്തിലും റസല്‍ ബാറ്റിംഗില്‍ പരാജയമായിരുന്നു.