'വളരെ മോശം'; കൊല്‍ക്കത്തയുടെ പ്രകടനത്തെ വിമര്‍ശിച്ച് ഷാരൂഖ്

മുംബൈ ഇന്ത്യന്‍സിനെതിരായ കൊല്‍ക്കത്തയുടെ പരാജയത്തില്‍ വിമര്‍ശനവുമായി ടീമിന്റെ സഹ ഉടമയും ബോളിവുഡ് നടനുമായ ഷാരൂഖ് ഖാന്‍. വളരെ മോശം പ്രകടനമായിരുന്നു ടീമിന്റേതെന്ന് ഷാരൂഖ് പറഞ്ഞു. വിജയിക്കാമായിരുന്നിട്ടും ബാറ്റിംഗ് നിരയുടെ കഴിവുകേട് കൊല്‍ക്കത്തയെ തോല്‍വിയിലേക്ക് തള്ളിയിടുകയായിരുന്നു.

“നിരാശപ്പെടുത്തുന്ന പ്രകടനം. കെകെആറിന്റെ എല്ലാ ആരാധകരോടും മാപ്പ് ചോദിക്കുന്നു” എന്നാണ് കിംഗ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചത്. മുംബൈയോട് 10 റണ്‍സിനാണ് കൊല്‍ക്കത്ത പരാജയപ്പെട്ടത്. മുംബൈ മുന്നോട്ടുവെച്ച 153 റണ്‍സിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ 142 റണ്‍സെടുക്കാനെ ആയുള്ളു.

Had a conversation over it man to man

അനായാസം വിജയത്തിലേക്ക് നീങ്ങുകയായിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അവസാന ഓവറുകളില്‍ മുംബൈ മികച്ച ബോളിംഗിലൂടെ വലിച്ചു കെട്ടുകയായിരുന്നു. ആന്ദ്രെ റസല്‍, ദിനേഷ് കാര്‍ത്തിക് എന്നീ വന്മരങ്ങള്‍ ക്രീസില്‍ നില്‍ക്കവെ അവസാന ഓവറില്‍ 15 റണ്‍സായിരുന്നു കെകെആറിന് ജയിക്കാന്‍ വേണ്ടത്. എന്നാല്‍ വിജയ പ്രതീക്ഷ നല്‍കുന്ന ഒരു ഷോട്ട് പോലും കളിക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ല എന്നത് ആരാധക ദുഃഖം വര്‍ദ്ധിപ്പിക്കുന്നു.

Image

സീസണിലെ കൊല്‍ക്കത്തയുടെ ആദ്യതോല്‍വിയും മുംബൈയുടെ ആദ്യ ജയവുമാണിത്. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനോട് കൊല്‍ക്കത്ത 10 റണ്‍സിന് ജയിച്ചപ്പോള്‍ ബാംഗ്ലൂരിനോട് മുംബൈ രണ്ട വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.