ഐ.പി.എല്‍ മത്സരങ്ങള്‍ ഒരു സ്ഥലത്ത് മാത്രമായി ഒതുക്കുന്നു; ബി.സി.സി.ഐ നീക്കം തുടങ്ങി

ടീമുകള്‍ക്കുള്ളിലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ബാക്കി ഐ.പി.എല്‍ മത്സരങ്ങള്‍ മുംബൈയില്‍ മാത്രമായി നടത്താന്‍ ബി.സി.സി.ഐ ആലോചിക്കുന്നതായി വിവരം. താരങ്ങള്‍ക്ക് സുരക്ഷയൊരുക്കി യാത്ര ചെയ്യിക്കുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഈ നീക്കം.

നിലവില്‍ ചെന്നൈ, മുംബൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത, ഡല്‍ഹി എന്നിവടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. പകുതിയിലധികം മത്സരങ്ങള്‍ കഴിഞ്ഞതിനാല്‍ നിലവിലെ മോശം സാഹചര്യത്തില്‍ നിലവിലെ മോശം സാഹചര്യത്തില്‍ ഇനിയുള്ള മത്സരങ്ങള്‍ മുംബൈയിലെ മൂന്ന് വേദികളിലായി ക്രമീകരിക്കാനാണ് ബിസിസി ഐ ആലോചിക്കുന്നത്.

ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് വിവരം. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന് ഇത് മുന്‍ഗണന നല്‍കുമെന്നതിനാല്‍ എല്ലാം ടീമുകള്‍ക്കും ഇത് സ്വീകാര്യമാകുമോ എന്നാണ് ഇനി അറിയേണ്ടത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെ രണ്ട് താരങ്ങള്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്സിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ ഡല്‍ഹി കോട് ല സ്റ്റേഡിയത്തിലെ അഞ്ചു ഗ്രൗണ്ട് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.