രാജകീയ വരവും, ഒന്നുമാകാതെ മടക്കവും; എങ്കിലും സഞ്ജുവിന് ഇത് ബെസ്റ്റാണ്

ഐപിഎല്‍ 14ാം സീസണ്‍ സെഞ്ച്വറി പ്രകടനത്തോടെ രാജകീയമായി തുടങ്ങിയ മലയാളി താരം സഞ്ജു സാംസണ് ക്ലൈമാക്‌സില്‍ പിഴച്ചു. കെകെആറിനെതിരായ സീസണിലെ അവസാന മത്സരത്തില്‍ ഒരു റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. പ്ലേഓഫില്‍ കടക്കാന്‍ നേരിയ സാധ്യതയെങ്കിലും അവശേഷിപ്പിക്കാന്‍ സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് വിചാരിച്ച ആരാധകരെ നിരാശരാക്കുന്ന പ്രകടനമായിരുന്നു ഇത്.

ഈ സീസിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ വെറും 63 ബോളില്‍ 12 ബൗണ്ടറികളും ഏഴു സിക്സറുമടക്കം 119 റണ്‍സാണ് സഞ്ജു വാരിക്കൂട്ടിയത്. എന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഈ മികവ് പിന്തുടരാന്‍ താരത്തിനായില്ല. ഈ സീസണിലെ 14 മല്‍സരങ്ങളില്‍ നിന്നും 40.33 ശരാശരിയില്‍ 136.72 സ്ട്രൈക്ക് റേറ്റോടെ 484 റണ്‍സാണ് സഞ്ജു നേടിയത്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

IPL 2021: Sangakkara backs Sanju Samson after Rajasthan Royals' narrow loss | Ipl – Gulf News

സഞ്ജു ഒരു സീസണില്‍ ബാറ്റിംഗ് ശരാശരിയില്‍ 40 കടക്കുന്നത് ഇതാദ്യമായാണ്. നേരത്തേ ഒരു സീസണില്‍പ്പോലും അദ്ദേഹത്തിന്റെ ശരാശരി 35ന് മുകളില്‍പ്പോയിട്ടില്ല. 2018ലെ ഐപിഎല്ലില്‍ നേടിയ 441 റണ്‍സായിരുന്നു സഞ്ജുവിന്റെ ഇതിനു മുമ്പത്തെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം.

IPL 2021: Sanju Samson hails Rajasthan Royals bowlers for brilliant display against KKR - myKhel

ബാറ്റ്സ്മാനെന്ന നിലയില്‍ അഭിമാനിക്കാമെങ്കിലും ക്യാപ്റ്റനെന്നന നിലയില്‍ സഞ്ജുവിന് നിരാശയാണ് ഫലം. 14 മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തിലാണ് അദ്ദേഹത്തിനു ടീമിനെ വിജയിപ്പിക്കാനായത്. 10 പോയിന്റോടെ ഏഴാംസ്ഥാനത്താണ് റോയല്‍സ് ഈ സീസണ്‍ പൂര്‍ത്തിയാക്കിയത്.