ഐ.പി.എല്ലില്‍ വീണ്ടും ‘ഹോളിഡേ’; ഒരു മത്സരം കൂടി മാറ്റുന്നു

ഐ.പി.എല്ലില്‍ നാളെ നടക്കാനിരിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രാജസ്ഥാന്‍ റോയല്‍സ് മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചേക്കുമെന്ന് സൂചന. ചെന്നൈ ടീമിലെ മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ബി.സി.സി.ഐ ഒഫീഷ്യല്‍മാരിലൊരാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം, ഇന്ന് ഐ.പി.എല്ലില്‍ നടക്കാനിരിക്കുന്ന മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. മത്സരം മാറ്റുന്ന സംബന്ധിച്ച ഒരുവിധ സൂചനകളും ഇതുവരെ ലഭിച്ചിട്ടില്ല.

CSK vs RR Dream11 prediction, IPL 2021: Best picks for Chennai Super Kings vs Rajasthan Royals match in Mumbai

ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥന്‍, ബോളിംഗ് കോച്ച് ബാലാജി, ടീം ബസിലെ ഒരു തൊഴിലാളി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. ഡല്‍ഹി കോട് ല സ്റ്റേഡിയത്തിലെ അഞ്ചു ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊല്‍ക്കത്തന്‍ ക്യാമ്പില്‍ വരുണ്‍ ചക്രവര്‍ത്തിയ്ക്കും സന്ദീപ് വാര്യര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് ആയതോടെ ടീമിലെ മറ്റ് താരങ്ങളും സ്റ്റാഫുകളും ഇപ്പോള്‍ ഐസൊലേഷനിലാണെന്നാണ് വിവരം. ഇതേ തുടര്‍ന്ന് ഇന്നലത്തെ ബാംഗ്ലൂര്‍-കൊല്‍ത്ത മത്സരം മാറ്റിയിരുന്നു.