സഞ്ജു വെറുതെ മെനക്കെടേണ്ട, രാജസ്ഥാന്‍ പ്ലേഓഫില്‍ എത്തില്ലെന്ന് ഓസീസ് മുന്‍ താരം

ഐ.പി.എല്‍ 14ാം സീസണില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനു പ്ലേഓഫിലേക്കു യോഗ്യത നേടാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് ഓസ്ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. പ്രമുക താരങ്ങളുടെ അസാന്നിധ്യം രാജസ്ഥാന്റെ പ്ലേഓഫ് സാധ്യതകള്‍ ദുഷ്‌കരമാക്കുമെന്ന് ഹോഗ് പറഞ്ഞു.

‘വലിയ താരങ്ങളെ അവര്‍ക്കു ഇതിനകം നഷ്ടമായിട്ടുണ്ട്. ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്ലര്‍, ബെന്‍ സ്റ്റോക്സ്, ആന്‍ഡ്രു ടൈ തുടങ്ങിയ സൂപ്പര്‍ താരങ്ങളെ അവര്‍ക്കു നഷ്ടമായിക്കഴിഞ്ഞു. ബട്ലര്‍ക്കു പകരം ലിയാം ലിവിംഗ്സ്റ്റണ്‍ മുന്‍നിരയിലേക്കു വരുമെന്നാണ് കരുതുന്നത്. ആദ്യ ഘട്ടത്തിലെ അതേ ബോളിംഗ് നിരയാണ് രാജസ്ഥാന്റേത്. അതിന് ആഴം കുറവാണ്.’

Ex-Australia Spinner Brad Hogg Considered Suicide, Reveals New Book | Cricket News

‘പരിക്കു കാരണം എവിന്‍ ലൂയിസ് ഇറങ്ങിയേക്കില്ല. ഗ്ലെന്‍ ഫിലിപ്സും രാജസ്ഥാന്‍ ടീമിലെത്തിയിട്ടുണ്ട്. പക്ഷെ ഏറ്റവും വലുത് ഇടംകൈയന്‍ ചൈനാ മാന്‍ ബോളര്‍ തബ്രെയ്സ് ഷാംസിയുടെ സാന്നിധ്യമാണ്. പുതുതായി വന്നവര്‍ മോശക്കാരല്ല. പക്ഷെ റണ്ണെടുക്കാന്‍ രാജസ്ഥാന്‍ ഒരുപാട് സഞ്ജുവിനെ ആശ്രയിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തെ മാത്രം ആശ്രയിച്ച് ടീമിനു ജയിക്കാനാവില്ല’ ഹോഗ് പറഞ്ഞു. ഈ മാസം 21 ന് പഞ്ചാബ് കിംഗ്സിനെതിരെയാണ് രണ്ടാം പാദത്തിലെ രാജസ്ഥാന്‍റെ ആദ്യ മത്സരം.