കാര്‍ത്തിക്കിന് നേരെ ബാറ്റോങ്ങി പന്ത്, മുഖംപൊത്തി സഹതാരങ്ങള്‍

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിജയക്കുതിപ്പിന് കടിഞ്ഞാണ്‍ ഇട്ടിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇന്നലെ നടന്ന മത്സരത്തില്‍ ഡല്‍ഹിയെ മൂന്ന് വിക്കറ്റിനാണ് കെകെആര്‍ പരാജയപ്പെടുത്തിയത്. മത്സരത്തിനിടെ കെകെആര്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്ക് ഡല്‍ഹി നായകന്‍ റിഷഭ് പന്തിന്റെ ബാറ്റ് വീശലില്‍ നിന്ന് ചെറിയ വ്യത്യാസത്തില്‍ രക്ഷപ്പെടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഡല്‍ഹി ഇന്നിംഗ്‌സിന്റെ 17ാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിക്കെതിരെ ബാറ്റ് ചെയ്യുകയായിരുന്നു പന്ത്. ചക്രവര്‍ത്തിയുടെ പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ സ്ലോഗ് സ്വീപ് ഷോട്ട് കളിക്കാന്‍ ശ്രമിച്ച പന്തിന് പിഴച്ചു. തന്റെ പിറകിലെ കാലില്‍ കൊണ്ട് സ്റ്റമ്പിലേക്ക് പതിക്കാനൊരുങ്ങിയ പന്ത് ബാറ്റ് കൊണ്ട് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു പന്ത്. പന്തെടുക്കാന്‍ മുന്നോട്ടാഞ്ഞ കാര്‍ത്തിക്ക് ഉടന്‍ തന്നെ പിന്നോട് വലിഞ്ഞില്ലായിരുന്നെങ്കില്‍ ബാറ്റ് ഹെല്‍മറ്റില്‍ പതിച്ചേനെ. സംഭവം കണ്ട് കെകെആര്‍ താരങ്ങള്‍ മുഖം പൊത്തുന്നതും കാണാമായിരുന്നു.

അതിനിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ മൂന്നു വിക്കറ്റിന് കൊല്‍ക്കത്ത കീഴടക്കിയത്. ഇതോടെ 10 പോയിന്റുമായി നൈറ്റ് റൈഡേഴ്സ് ടേബിളില്‍ നാലാം സ്ഥാനത്തേക്കു കയറി. സ്‌കോര്‍: ഡല്‍ഹി- 127/9 (20 ഓവര്‍). കൊല്‍ക്കത്ത- 130/7 (18.2).

IPL 2021 Highlights, KKR vs DC: Kolkata Knight Riders Beat Delhi Capitals By 3 Wickets, Stay On Course For Play-Off Spot | Cricket News

Read more

ചെറിയ സ്‌കോറുകളുടെ മത്സരത്തിന്റെ നിര്‍ണായക സമയങ്ങളില്‍ കാട്ടിയ ധൈര്യമാണ് നൈറ്റ് റൈഡേഴ്സിനെ വിജയത്തിലെത്തിച്ചത്. ശുഭ്മാന്‍ ഗില്ലും (30) വെങ്കടേഷ് അയ്യരും (14) തരക്കേടില്ലാത്ത തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. 27 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 36 റണ്‍സുമായി റാണ പുറത്താകാതെ നിന്നു. സുനില്‍ നരെയ്ന്‍ 10 ബോളില്‍ 21 റണ്‍സെടുത്തു.