മുംബൈയോട് മുട്ടുമടക്കി, എന്നാലും റോയല്‍സിന് പ്ലേഓഫ് സാദ്ധ്യത!

ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനെ നിഷ്പ്രയാസം കീഴടക്കി മുംബൈ ഇന്ത്യന്‍സ്. ഏകപക്ഷീയമായ വിജയത്തോടെ മുംബൈ പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തിയപ്പോള്‍ റോയല്‍സ് പിന്‍വലിഞ്ഞു.

തോല്‍വിയോടെ സഞ്ജു സാംസണിന്റെയും സംഘത്തിന്റെയും പ്ലേ ഓഫ് സാധ്യകള്‍ ഏറെക്കുറെ അവസാനിച്ചെങ്കിലും ചെറുതും അപ്രാപ്യവുമായ ഒരു സാധ്യത അവശേഷിക്കുന്നുണ്ട്. അടുത്ത മത്സരത്തില്‍ കൊല്‍ക്കത്തയെ 120 റണ്‍സിനെങ്കിലും തോല്‍പ്പിക്കാനായാല്‍ രാജസ്ഥാന് പ്രതീക്ഷയ്ക്ക് നേരിയ വകയുണ്ട്.

Image

ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ 91 എന്ന വളരെ ചെറിയ വിജയലക്ഷ്യമായിരുന്നു മുംബൈയ്ക്കു റോയല്‍സ് നല്‍കിയത്. 8.2 ഓവറില്‍ തന്നെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മുംബൈ ലക്ഷ്യത്തിലേക്കു കുതിച്ചെത്തുകയും ചെയ്തു. സീസണിലെ ആദ്യ ഫിഫ്റ്റി കുറിച്ച ഇഷാന്‍ കിഷനാണ് (50*) മുംബൈയുടെ വിജയം വേഗത്തിലാക്കിയത്.

Read more

25 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്സറും ഉള്‍പ്പെട്ടതായിരുന്നു ഇഷാന്റെ പ്രകടനം. നായകന്‍ രോഹിത് ശര്‍മ (22), സൂര്യകുമാര്‍ യാദവ് (13) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈയ്ക്കു നഷ്ടമായത്. 24 റണ്‍സെടുത്ത ഓപ്പണറും വെസ്റ്റ് ഇന്‍ഡീസ് താരവുമായ എവിന്‍ ലൂയിസാണ് റോയല്‍സിന്റെ ടോപ്സ്‌കോറര്‍.