കെകെആറിനെ 125 ന് വീഴ്ത്താന്‍ റോയല്‍സ്; മുംബൈയും പഞ്ചാബും കൂടി തോറ്റാല്‍ പ്ലേഓഫില്‍!

ഐപിഎല്‍ 14ാം സീസണിലെ അവസാന ലീഗ് മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രാത്രി 7.30 മുതല്‍ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേഓഫ് ലക്ഷ്യം വെച്ച് ഇറങ്ങുന്നതിനാല്‍ ഇരുടീമിനും ജയം ഏറെ അനിവാര്യമാണ്. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ കൊല്‍ക്കത്ത 14 പോയിന്റുമായി പ്ലേഓഫില്‍ കടക്കും.

സാങ്കേതികമായി പുറത്തായിട്ടില്ലാത്ത രാജസ്ഥാനും ഇന്നു ജയിച്ചാല്‍ പ്രതീക്ഷ ബാക്കിയുണ്ട്. ഇനി മുന്നേറാന്‍ രാജസ്ഥാന് കൊല്‍ക്കത്തയെ 125 റണ്‍സിന് തോല്‍പ്പിക്കണം. അതോടൊപ്പം അടുത്ത ദിവസം സണ്‍റൈസേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ 40 റണ്‍സിനെങ്കിലും തോല്‍പ്പിക്കുകും വേണം. കൂടാതെ പഞ്ചാബ് ചെന്നൈയോടും തോല്‍ക്കണം.

null

+0.294 ആണ് കെകെആറിന്റെ നെറ്റ് റണ്‍റേറ്റ്. രാജസ്ഥാനെതിരായ അവസാന മത്സരം ജയിച്ചാല്‍ 14 പോയിന്റുമായി കെകെആര്‍ പ്ലേഓഫ് യോഗ്യത നേടും. കൊല്‍ക്കത്തയും മുംബൈയും അവസാന മത്സരത്തില്‍ തോറ്റാല്‍ നെറ്റ് റണ്‍റേറ്റ് പ്ലേഓഫ് ടീമിനെ നിശ്ചയിക്കും.

IPL 2021: KKR gives an update on Lockie Ferguson and Andre Russell's  fitness ahead of RR game

ഇന്നത്തെ മത്സരത്തില്‍ ആന്ദ്രെ റസ്സലും ലോക്കി ഫെര്‍ഗൂസനും കളിക്കുമെന്നാണ് കൊല്‍ക്കത്ത ക്യാംപില്‍നിന്നുള്ള റിപ്പോര്‍ട്ട്. ഇത് നിര്‍ണായ പോരില്‍ കെകൈആറിന് ഏറെ ശക്തി പകരും.

മുംബൈയും കൊല്‍ക്കത്തയും തോറ്റാലോ?, രാജസ്ഥാനും പഞ്ചാബിനും ഇനിയും സാദ്ധ്യത!