'അവനെ ഓര്‍ത്ത് അഭിമാനിക്കുന്നു'; കോഹ്‌ലിയുടെ തീരുമാനം സ്വാഗതം ചെയ്ത് ലാറ

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായക സ്ഥാനം ഒഴിയാനുള്ള വിരാട് കോഹ്‌ലിയുടെ തീരുമാനത്തെ പ്രശംസിച്ച് വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. കോഹ്‌ലിയുടേത് വളരെ ശരിയായ തീരുമാനമാണെന്നും ഇത്തരമൊരു തീരുമാനം തന്റേടത്തോടെ എടുത്ത താരത്തെ ഓര്‍ത്ത് ഏറെ അഭിമാനമുണ്ടെന്നും ലാറ പറഞ്ഞു.

‘ഞാന്‍ കരുതുന്നത് ഇത് വളരെ ശരിയായ തീരുമാനമാണെന്നാണ്. അദ്ദേഹം അത് കഴിയുന്നത്ര വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവന്റെ ജോലിഭാരം മനസ്സിലാക്കാനും തനിക്കുള്ള ഉത്തരവാദിത്വം നിറവേറ്റാനും അവന്‍ ആഗ്രഹിക്കുന്നു. തന്റെ കരിയറിലെ ഉന്നതിയിലുള്ള ഒരാള്‍ ഈ തീരുമാനം എടുക്കുന്നതില്‍ അഭിമാനിക്കുന്നു’ ലാറ പറഞ്ഞു.

IPL 2021: Virat Kohli to reach Chennai on April 1, set to undergo quarantine

നേരത്തെ ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനം ഒഴിയാനുള്ള കോഹ്‌ലിയുടെ തീരുമാനം ഞെട്ടിച്ചുവെന്ന് ലാറ പറഞ്ഞിരുന്നു. നായകനായി മികച്ച പ്രകടനമാണ് കോഹ്‌ലി കാഴ്ചവെയ്ക്കുന്നത് എന്നായിരുന്നു ലാറയുടെ വിലയിരുത്തല്‍. ലോക കപ്പിന് ശേഷം ടി20 നായക സ്ഥാനം ഒഴിയുന്ന കോഹ്‌ലി നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന ഐ.പി.എല്‍ സീസണോടെ ആര്‍സിബിയുടെയും ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും.