ഡല്‍ഹിയെ നയിക്കുന്നത് ശ്രേയസോ, പന്തോ?; സൂചനകള്‍ പുറത്ത്

ഐ.പി.എല്‍ 14ാം സീസണിന്റെ രണ്ടാം ഘട്ടത്തില്‍ മുന്‍ നായകന്‍ ശ്രേയസ് അയ്യര്‍ തിരിച്ചെത്തുന്നത് ഡല്‍ഹി ക്യാപിറ്റല്‍സിനെ ഏറെ ശക്തരാക്കിയിരിക്കുകയാണ്. ശ്രേയസ് മടങ്ങിയെത്തുന്നതോടെ നിലവിലെ ക്യാപ്റ്റന്‍ റിഷഭ് പന്തിനെ ആ സ്ഥാനത്ത് നിന്ന് മാറ്റുമോ എന്നാണ് ആരാധകര്‍ ഉയര്‍ത്തുന്ന ചോദ്യം. എന്നാല്‍ യു.എ.ഇയില്‍ നടക്കുന്ന രണ്ടാം പാദത്തിലും പന്ത് തന്നെ ഡല്‍ഹിയെ നയിക്കുമെന്നാണ് വിവരം.

തോളിന്റെ പരിക്ക് പൂര്‍ണമായും ഭേദമായെങ്കിലും ശ്രേയസിന് അല്‍പ്പം കൂടി വിശ്രമം അനുവദിക്കാനാണ് ടീം മാനേജ്‌മെന്റ് നീക്കം. അതിനാല്‍ പന്ത് തന്നെ നായകനായി തുടരും. അത് രണ്ടാം പാദത്തിലേക്ക് മാത്രമായിരിക്കും. പുതിയ സീസണില്‍ ശ്രേയസ് നായക സ്ഥാനത്തേക്ക് തിരിച്ചെത്തും.

Rishabh Pant Or Shreyas Iyer, Who Will Be The Captain of Delhi Capitals?

Read more

ശ്രേയസ് തോളിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് പന്തിനെ ഡല്‍ഹി നായകനായി നിയമിച്ചത്. നിലവില്‍ പന്തിന്റെ കീഴില്‍ മോശമില്ലാത്ത പ്രകടനമാണ് ഡല്‍ഹി കാഴ്ചവെച്ചത്. സെപ്തംബര്‍ 19നാണ് ഐ.പി.എല്ലിന്റെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സുമായി ഏറ്റുമുട്ടും.