ധോണിയില്‍ നിന്ന് പഠിച്ച തന്ത്രങ്ങള്‍ തന്നെ ചെന്നൈയ്‌ക്ക് എതിരെ പ്രയോഗിക്കും; പോര്‍വിളിയുമായി പന്ത്

Advertisement

ഐ.പി.എല്‍ 14ാം സീസണിലെ ആദ്യമത്സരത്തില്‍ ചെന്നൈയെ നേരിടാനിറങ്ങുമ്പോള്‍ കൈയിലുള്ള പ്രധാന ആയുധം എം.എസ് ധോണി പകര്‍ന്നു തന്ന തന്ത്രങ്ങളാണെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്ത്. താന്‍ നായകനായുള്ള ആദ്യമത്സരം എന്ന നിലയില്‍ ചെന്നൈയ്‌ക്കെതിരായ പോരാട്ടം ഏറെ പ്രധാനപ്പെട്ടതാണെന്നും ധോണി പഠിപ്പിച്ച തന്ത്രങ്ങള്‍ തന്നെ താന്‍ ചെന്നൈയ്‌ക്കെതിരെ പ്രയോഗിക്കുമെന്നും പന്ത് പറഞ്ഞു.

‘ഐ.പി.എല്ലില്‍ ക്യാപ്റ്റനായി ഞാന്‍ അരങ്ങേറുന്ന ആദ്യ മത്സരം തന്നെ മഹി ഭായിക്ക് എതിരെയാണ്. മഹി ഭായിയില്‍ നിന്നാണ് ഞാന്‍ പല കാര്യങ്ങളും പഠിച്ചത്. കളിക്കാരന്‍ എന്ന നിലയില്‍ ഞാന്‍ ഒരുപാട് പരിചയസമ്പത്ത് നേടിക്കഴിഞ്ഞു. മഹി ഭായിയില്‍ നിന്ന് ലഭിച്ച അറിവും ആ മത്സരപരിചയവും ഇവിടെ ഉപയോഗപ്പെടുത്താനാവും.’

IPL 2019: MS Dhoni shares insights, Rishabh Pant listens with rapt attention - Sports News

‘ഒരിക്കല്‍ പോലും ഐ.പി.എല്‍ കിരീടം നേടാന്‍ ഡല്‍ഹിക്ക് കഴിഞ്ഞിട്ടില്ല. ഇത്തവണ അത് സാദ്ധ്യമാക്കണം എന്നാണ് ആഗ്രഹം. എന്നെകൊണ്ട് എത്രമാത്രം സാധിക്കുമോ അത്രയും ഞാന്‍ ശ്രമിക്കും. കഴിഞ്ഞ മൂന്ന് സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിനായി. ടീമിലെ മുഴുവന്‍ താരങ്ങളും അവരുടെ കഴിവിന്റെ പരമാവധി പ്രയത്‌നിക്കുന്നുണ്ട്. കോച്ച് റിക്കി പോണ്ടിംഗ് ടീമിന്റെ കരുത്താണ്’ പന്ത് പറഞ്ഞു.

Image
ഏപ്രില്‍ 9 നാണ് ഐ.പി.എല്ലിന് തുടക്കമാകുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ചെന്നൈയാണ് ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത്. ഏപ്രില്‍ 10നാണ് ഡല്‍ഹി-ചെന്നൈ പോര്.