രാജസ്ഥാനെ തോല്‍പ്പിച്ചാലും രക്ഷയില്ല, മുംബൈ പ്ലേഓഫില്‍ കടക്കില്ല!

ഐപിഎല്‍ 14ാം സീസണിലെ ഏറെ നിര്‍ണായകമായ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ഷാര്‍ജയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇരുടീമുകള്‍ക്കും ജയിച്ചേ തീരുവെന്നത് പോരാട്ടം കടുത്തതാകും. എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ ജയിച്ചാലും മുംബൈ പ്ലേഓഫില്‍ കടക്കുക പ്രയാസമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. മുംബൈയ്ക്ക് പഴയ ഫോമില്ലെന്നാണ് വോന്‍ ഇതിന് കാരണമായി പറയുന്നത്.

‘മുംബൈയ്ക്ക് കാര്യങ്ങള്‍ ഏറെ ബുദ്ധിമുട്ടാണ്. കാരണം അവര്‍ക്ക് രാജസ്ഥാനെ തോല്‍പ്പിക്കുകയും, അതോടൊപ്പം കെകെആര്‍ രാജസ്ഥാനോട് തോല്‍ക്കുകയും വേണം. അത് സംഭവിക്കില്ല. മുംബൈ നന്നായി കളിച്ചിട്ടില്ല. യുഎഇയിലെ അവരുടെ ബാറ്റിംഗ് മോശമായിരുന്നു. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും നിരാശപ്പെടുത്തി. അവരുടെ ഫോം എവിടെ പോയി എന്ന് അറിയില്ല.’

Michael Vaughan calls on CSA to get house in order with future tours to SA  in danger | Sport

‘മുംബൈ തീര്‍ച്ചയായും കോര്‍ ടീമിലേക്ക് മടങ്ങണം. നിങ്ങള്‍ക്ക് ഇപ്പോഴും യോഗ്യത നേടാന്‍ രണ്ട് അവസരങ്ങളുണ്ട്. ബാറ്റിംഗ് ലൈനപ്പിന്റെ കാര്യത്തില്‍ അവര്‍ക്ക് ശീലമുള്ളതിലേക്ക് മടങ്ങുക. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവുമൊക്കെ മികച്ച ഫോം കണ്ടെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ആ കോമ്പിനേഷനില്‍ ഉറച്ചുനില്‍ക്കുക’ മൈക്കല്‍ വോന്‍ അഭിപ്രായപ്പെട്ടു.

IPL 2021 Match Highlights KKR vs MI: Mumbai beat KKR by 10 Runs

നിലവില്‍ ഏഴാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിന് അടുത്ത രണ്ട് മത്സരങ്ങള്‍ ആധികാരികമായി തന്നെ ജയിക്കേണ്ടതുണ്ട്. രാജസ്ഥാന്‍ റോയല്‍സിന് പുറമേ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് മറ്റൊരു എതിരാളി. രാജസ്ഥാന് മുംബൈയ്ക്ക് പുറമേ കൊല്‍ക്കത്തയാണ് അവശേഷിക്കുന്ന എതിരാളി. എന്നാല്‍ ഇന്നത്തെ മത്സരം തോറ്റാല്‍ ഇരുകൂട്ടര്‍ക്കും കാര്യങ്ങള്‍ കൈവിട്ട് പോകും.

Image

സിഎസ്‌കെ, ഡല്‍ഹി ക്യാപിറ്റല്‍സ്, ആര്‍സി ടീമുകള്‍ പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞു. ഇനി അറിയേണ്ടത് നാലാം സ്ഥാനക്കാരായി ആരാവും പ്ലേ ഓഫിലെത്തുക എന്നതാണ്. മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിംഗ്സ്, കെകെആര്‍ എന്നിവരാണ് നാലാം സ്ഥാനത്തിനായി പോരാടുന്നത്.

ஐபிஎல் 2021 : MI Vs KKR Vs PBKS Vs RR - கடைசி பிளே ஆஃப் இடம் யாருக்கு? - BBC News தமிழ்

പഞ്ചാബിന് ഇനി ഒരു മത്സരമാണ് അവശേഷിക്കുന്നത്. നിലവില്‍ 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് അവര്‍. വ്യാഴാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നടക്കുന്ന മത്സരം ജയിച്ചാല്‍ അവര്‍ക്ക് 12 പോയിന്റാകും. പിന്നീട് മറ്റു ടീമുകളുടെ ജയ പരാജയങ്ങളാണ് പഞ്ചാബിന്റെ വിധി നിര്‍ണയിക്കുക. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ഒരു മത്സരം ആണ് ബാക്കിയുള്ളത്. അവസാന മത്സരത്തില്‍ വ്യാഴാഴ്ച രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ഇതില്‍ ജയിച്ചാല്‍ കെകെആറിന് പ്ലേ ഓഫ് ഉറപ്പാണ്.