അവരെ മൂന്ന് പേരെയും കളിപ്പിച്ചു, ഹൈദരാബാദ് വിജയം അര്‍ഹിക്കുന്നില്ല; തുറന്നടിച്ച് മഞ്ജരേക്കര്‍

ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ ഹാട്രിക് തോല്‍വിയുമായി തലകുനിച്ച് നില്‍ക്കുകയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്. മൂന്ന് മത്സരത്തിലും ഇന്ത്യന്‍ ബാറ്റ്സ്മാന്‍ നിരാശപ്പെടുത്തുന്ന കാഴ്ചയാണ് സണ്‍റൈസേഴ്സില്‍ കാണാനായത്. ഇപ്പോഴിതാ മുംബൈയ്‌ക്കെതിരെ ഹൈദരാബാദ് ഒരുവിധത്തിലും വിജയം അര്‍ഹിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.

അതിനുള്ള കാരണവും മഞ്ജരേക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. മോശം പ്ലേയിംഗ് ഇലവനാണ് ഇതിന് കാരണമായി മഞ്ജരേക്കര്‍ ചൂണ്ടിക്കാണിക്കുന്നത്. “പറയുന്നതില്‍ ക്ഷമിക്കണം, അഭിഷേക് ശര്‍മ, വിരാട് സിങ്, അബ്ദുല്‍ സമദ് എന്നിവരെ ഒരുമിച്ച് പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്ന ഏത് ടീമും വിജയം അര്‍ഹിക്കുന്നില്ല” സഞ്ജയ് ട്വിറ്ററില്‍ കുറിച്ചു.

Image

ഇന്നലെ നടന്ന മുംബൈയ്‌ക്കെതിരായ മത്സരം 13 റണ്‍സിനാണ് ഹൈദരാബാദ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തപ്പോള്‍ ഹൈദരാബാദിന്റെ മറുപടി ബാറ്റിംഗ് 19.4 ഓവറില്‍ 137 റണ്‍സില്‍ അവസാനിച്ചു.

Read more

Image
ദേശീയ ടീമില്‍ കളിക്കുന്ന ഒരു താരം പോലും നിലവില്‍ ഹൈദരാബാദിന്റെ മധ്യനിരയിലില്ല. വിജയ് ശങ്കര്‍ മാത്രമാണ് അല്‍പ്പമെങ്കിലും പരിചയസമ്പന്നന്‍. വിരാട് സിംഗ് (12 പന്തില്‍ 11), വിജയ് ശങ്കര്‍ (25 പന്തില്‍ 28), അഭിഷേക് ശര്‍മ (4 പന്തില്‍ 2), അബ്ദുല്‍ സമദ് (8 പന്തില്‍ 7) എന്നിങ്ങനെയാണ് മുംബൈക്കെതിരേ ഹൈദരാബാദ് മധ്യനിരയുടെ പ്രകടനം.