'മഹി ഭായ് വമ്പന്‍ സിക്‌സുകള്‍ അടിക്കുന്നു, എല്ലാ ബോളര്‍മാരും വലിയ സമ്മര്‍ദ്ദത്തിലാണ്'; വെളിപ്പെടുത്തി സൂപ്പര്‍ കിംഗ്‌സ് താരം

ഐ.പി.എല്‍ 14ാം സീസണിന്റെ രണ്ടാം പാദത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ എം.എസ് മികച്ച ഫോമിലെന്ന് വെളിപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങള്‍. ധോണി കൂറ്റന്‍ സിക്‌സറുകള്‍ പറത്തി ബോളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ് ദീപക് ചഹാര്‍ പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ധോണിയെ ഇത്തരത്തില്‍ കണ്ടിട്ടില്ലെന്ന് ഋതുരാജ് ഗെയിക്ക്വാദും പറയുന്നു.

‘മഹി ഭായ് ശരിക്കും നീണ്ട സിക്‌സറുകള്‍ അടിക്കുന്നു. മഹി ഭായ് മാത്രമല്ല, എല്ലാവരും വലിയ സിക്‌സറുകള്‍ അടിക്കുന്നു. എല്ലാ ബോളര്‍മാരും സമ്മര്‍ദ്ദത്തിലാണ്’ ദീപക് ചഹാര്‍ പറഞ്ഞു.

ipl 2020 csk vs kxip: Ruturaj Gaikwad becomes the first CSK player to hit 3 consecutive 50+ scores | कोरोना की वजह से प्रैक्टिस नहीं की, ठीक होने में वक्त लगा, 3

‘മഹി ഭായ് വളരെ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഞാന്‍ അദ്ദേഹത്തെ ബാറ്റിംഗില്‍ ഇത്രയും മികച്ചതായി കണ്ടിട്ടില്ല’ ഋതുരാജ് പറഞ്ഞു.

പതിനാലാം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 19 ന് പുനരാരംഭിക്കും. ദുബായില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും.