അധികനാള്‍ മാറ്റിനിര്‍ത്താനാവില്ല, ഏത് സമയത്തും സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് വിളി എത്താം

അധികനാള്‍ സഞ്ജു സാംസണെ ടീമില്‍ നിന്ന് മാറ്റിര്‍ത്താനാവില്ലെന്ന് ശ്രീലങ്കന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനും രാജസ്ഥാന്‍ റോയല്‍സിന്റെ ടീം ഡയറക്ടറുമായ കുമാര്‍ സംഗക്കാര. ഇന്ത്യക്കുവേണ്ടി കളിക്കാനായി അതിയായി ആഗ്രഹിക്കുന്ന താരങ്ങളിലൊരാളാണവനെന്നും ഏത് നേരത്തും ടീമിലേക്ക് വിളിയെത്താമെന്നും സംഗക്കാര പറഞ്ഞു.

‘ഞങ്ങള്‍ നിരവധി കാര്യങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ട്. ഐപിഎല്ലിനെ കേന്ദ്രീകരിച്ചാണ് കൂടുതലും ചര്‍ച്ചകള്‍ നടക്കാറ്. അവന്റെ ബാറ്റിംഗിനെക്കുറിച്ച് മാത്രമല്ല, ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള ചര്‍ച്ചകളും നടത്താറുണ്ട്. സവിശേഷമായ പ്രതിഭയുള്ള അപൂര്‍വ്വം താരങ്ങളിലൊരാളാണ് സഞ്ജു. ഇന്ത്യക്കുവേണ്ടി കളിക്കാനായി അതിയായി ആഗ്രഹിക്കുന്ന താരങ്ങളിലൊരാളാണവന്‍. സ്ഥിരതയോടെ പ്രകടനവും നടത്തുന്നു. അതിനാല്‍ത്തന്നെ അധികനാള്‍ മാറ്റിനിര്‍ത്താനുമാവില്ല.ഏത് സമയത്തും അവന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയേക്കാം’സംഗക്കാര പറഞ്ഞു.

Rajasthan Royals need to improve overall performances: Kumar Sangakkara- The New Indian Express

ഐപിഎല്ലിന്റെ ഈ സീസണില്‍ 11 മത്സരത്തില്‍ നിന്ന് 50.22 ശരാശരിയില്‍ 452 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. 141.25 എന്ന മികച്ച സ്ട്രൈക്കറേറ്റും താരത്തിനുണ്ട്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും നേടി. ഐപിഎല്ലില്‍ 3000 റണ്‍സെന്ന നാഴികക്കല്ലും സഞ്ജു പിന്നിട്ടുകഴിഞ്ഞു.

Image

അതേസമയം രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. നിര്‍ണ്ണായകമായ മത്സരത്തില്‍ ആര്‍സിബിയോട് 7 വിക്കറ്റിന് തോറ്റതാണ് ടീമിന് തിരിച്ചടിയായത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തപ്പോള്‍, 17.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആര്‍സിബി ലക്ഷ്യം മറികടന്നു.