ഐ.പി.എല്‍ 2021: ഇന്നത്തെ കൊല്‍ക്കത്ത- ബാംഗ്ലൂര്‍ മത്സരം മാറ്റി

ഐ.പി.എല്ലില്‍ ഇന്ന് നടക്കേണ്ടിയിരുന്ന കൊല്‍ക്കത്ത- ബാംഗ്ലൂര്‍ മത്സരം മാറ്റി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെ ചില താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവായതാണ് കളി മാറ്റി വെയ്ക്കാന്‍ കാരണമായിരിക്കുന്നത്.

ചില താരങ്ങള്‍ക്ക് കോവിഡ് ആയതോടെ ടീമിലെ മറ്റ് താരങ്ങളും സ്റ്റാഫും ഇപ്പോള്‍ ഐസൊലേഷനിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഇന്നതെ മത്സരം മാറ്റിയതായി ഐ.പി.എല്‍ സമിതി ട്വിറ്ററിലുടെ അറിയിച്ചു.

മത്സരത്തിന്റെ പുതിയ തിയതി ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. കൊല്‍ക്കത്ത ക്യാമ്പില്‍ വരുണ്‍ ചക്രവര്‍ത്തിയും സന്ദീപ് വാര്യര്‍ക്കും കൊറോണ ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഐ.പി.എലിന്റെ സുരക്ഷ ബബിളിലേക്കും കോവിഡ് നുഴഞ്ഞ കയറിയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്നത്തെ മത്സരം മാത്രമാകുമോ ഉപേക്ഷിക്കുക അതോ മുന്നോട്ടുള്ള മത്സരങ്ങളെയും ഇത് ബാധിക്കുമോ എന്ന് കാത്തിരുന്ന് കാണണം.