അവന്‍ ഇങ്ങനെ കളിച്ചാല്‍ ഒന്നും ചെയ്യാനില്ല; ചെന്നൈയ്‌ക്ക് എതിരായ പരാജയത്തില്‍ മോര്‍ഗന്‍

ഐ.പി.എല്ലില്‍ ഹാട്രിക് ജയം തേടിയിറങ്ങിയ കെകെആറിന്റെ സ്വപ്‌നം തല്ലിക്കെടുത്തിയതിന്റെ മുഴുവന്‍ ക്രെഡിറ്റും സിഎസ്‌കെ താരം രവീന്ദ്ര ജഡേജയ്ക്കാണ്. തോല്‍വിയുടെ വിതുമ്പില്‍ നിന്ന് മിന്നും പ്രകടനത്തിലൂടെയാണ് ജഡേജ ചെന്നൈയെ വിജയതീരത്തണച്ചത്. ജഡേജ ഇങ്ങനെ കളിക്കുമ്പോള്‍ കാര്യമായൊന്നും ചെയ്യാനില്ലെന്നാണ് കെകെആര്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍ പ്രതികരിച്ചത്.

‘രവീന്ദ്ര ജഡേജ ഈ തരത്തില്‍ ബാറ്റ് ചെയ്യുമ്പോള്‍ കാര്യമായി എന്തെങ്കിലും ചെയ്യാനുണ്ടെന്നു എനിക്കു തോന്നുന്നില്ല. ഇംഗ്ലണ്ടിനായി സാം കറെന്‍ കളിക്കുന്നതു പോലെയാണ് ജഡേജയുടെ ബാറ്റിംഗ്. മല്‍സരത്തില്‍ കൊല്‍ക്കത്ത്ക്കു എവിടെയെങ്കിലും പിഴവ് സംഭവിച്ചതായി തനിക്കു തോന്നുന്നില്ല. ഇരുടീമുകളും വളരെ നന്നായി ബാറ്റ് ചെയ്യുകയും ബോള്‍ ചെയ്യുകയും ചെയ്തു.’

Image

‘ഞങ്ങളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റ് സംഭവിച്ചതായി ഞാന്‍ കരുതുന്നില്ല. ടൂര്‍ണമെന്റിന്റെ രണ്ടാംപാദത്തില്‍ ഞങ്ങളുടെ ടീമിനെ സംബന്ധിച്ച് ഒരുപാട് പോസിറ്റീവുകളുണ്ട്. ഏറ്റവും മികച്ച പ്രകടനത്തിലൂടെ ടീമിന് മുന്നോട്ട് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണ് വേണ്ടത്’ മോര്‍ഗന്‍ പറഞ്ഞു.

അവസാന രണ്ട് ഓവറില്‍ സിഎസ്‌കെയ്ക്ക് ജയിക്കാന്‍ 26 റണ്‍സ് വേണമെന്നിരിക്കെ വെറും എട്ടു ബോളില്‍ രണ്ടു വീതം ബൗണ്ടറികളും സിക്സറുമടക്കം 22 റണ്‍സാണ് ജഡേജ അടിച്ചെടുത്തത്.