'മനസ്സ് മേഘാവൃതമാണ്'; തോല്‍വിയില്‍ ആകെ തകര്‍ന്ന് സഞ്ജു

ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ മുംബൈയോട് തോറ്റതിന്റെ വിഷമം പരസ്യമാക്കി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. മനസ്സ് അസ്വസ്ഥവും മേഘാവൃതവുമാണെന്നും ഷാര്‍ജയിലെ പിച്ചിന്റെ സ്വഭാവം വെച്ച് ബാറ്റ്‌സ്മാന്‍മാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും സഞ്ജു മത്സര ശേഷം പറഞ്ഞു.

‘ബാറ്റ് ചെയ്യാന്‍ ഏറെ വെല്ലുവിളി നിറഞ്ഞ വിക്കറ്റായിരുന്നു ഇത്. ആദ്യ ഇന്നിംഗ്‌സില്‍ ഇത് കൂടുതല്‍ കഠിനമായിരുന്നു. അബുദാബിയില്‍ കളിക്കുനമ്‌നതും ഷാര്‍ജയില്‍ കളിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ബാറ്റ്‌സ്മാന്മാരെ ഒരുപാട് കുറ്റപ്പെടുത്താനാകില്ല. ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. അബുദാബിക്ക് മികച്ച ബാറ്റിംഗ് വിക്കറ്റുകളുണ്ടായിരുന്നു. അവിടെ നിന്ന് ഷാര്‍ജയിലേക്ക് മാറുന്നത് ഏറെ ബുദ്ധിമുട്ടുള്ളതായിരുന്നു.’

Image

‘അവര്‍ കരുത്തുറ്റവരായിത്തീരുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. പവര്‍പ്ലേയില്‍ അവര്‍ റണ്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിച്ചു. ആദ്യ ഇന്നിംഗ്‌സിനേക്കാള്‍ വിക്കറ്റ് കുറച്ചുകൂടി മികച്ചതായിരുന്നു. അവര്‍ നന്നായി ബാറ്റ് ചെയ്തു. മനസ്സ് അസ്വസ്തവും മേഘാവൃതവുമാണ്. കുറച്ച് സമയം എടുത്ത് അടുത്ത മത്സരത്തെക്കുറിച്ച് ആലോചിക്കണം. അടുത്ത മത്സരത്തില്‍ ഞങ്ങള്‍ മികച്ച ക്രിക്കറ്റ് കളിക്കാനാണ് ആഗ്രഹിക്കുന്നത്’ സഞ്ജു പറഞ്ഞു.

Ipl 2021: Mumbai Indians Defeats Rajasthan Royals By 8 Wickets With 70 Balls Remaining, Still In Playoffs Race | Ishan Kishan Ipl Mi Vs Rr - Mi Vs Rr: मुंबई ने 70

മുംബൈയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്. രാജസ്ഥാന്‍ മുന്നോട്ടുവെച്ച 91 റണ്‍സ് വിജയലക്ഷ്യം 70 പന്തുകള്‍ ശേഷിക്കെ മുംബൈ മറികടന്നു. സീസണിലെ ആദ്യ ഫിഫ്റ്റി കുറിച്ച ഇഷാന്‍ കിഷനാണ് (50*) മുംബൈയുടെ വിജയം വേഗത്തിലാക്കിയത്.