കത്തിക്കയറിയ രോഹിത്തും ഡികോക്കും കെട്ടതിനു ശേഷം കണ്ടത് ചാമ്പല്‍ മാത്രം, മുംബൈയുടെ പ്രതാപം അസ്തമിക്കുന്നോ?

ഒരു കൂട്ടം മെല്ലെപ്പോക്കുകാരുടെ സംഘത്തിന് എത്ര മികച്ച തുടക്കം കിട്ടിയിട്ടും വിജയം ഉറപ്പിക്കാന്‍ പറ്റുന്ന സ്‌കോര്‍ നേടാന്‍ പറ്റാത്തത് ആര്‍സിബിയുടെ വര്‍ഷങ്ങളായുള്ള പ്രശ്‌നമാണ്. അതിന് പരിഹാരം ഉണ്ടാക്കാന്‍ തക്ക യാതൊരു സമീപനവും ടീം മാനേജ്‌മെന്റില്‍ നിന്നും ഉണ്ടാകുന്നില്ലെന്നതാണ് ഏറ്റവും അത്ഭുതം.

പടിക്കലും കോഹ്‌ലിയും ഭരതു മടക്കമുള്ള ആദ്യ 3 പേരും വെടിക്കെട്ട് എന്ന് പറയാന്‍ പറ്റാവുന്ന ബാറ്റ്‌സ്മാന്‍മാരല്ലാത്തതും ഹിറ്റ് ചെയ്യാന്‍ കഴിവുള്ള ബാറ്റ്‌സ്മാര്‍ക്ക് കൂടുതല്‍ ഓവറുകള്‍ കളിക്കാന്‍ അവസരം കൊടുക്കാത്തതും അവരുടെ പ്രശ്‌നങ്ങള്‍ എന്നും സങ്കീര്‍ണ്ണമാക്കുന്നു.

Image

ഗ്ലെന്‍ മാക്‌സ്‌വെല്‍ കൂടി അവസരോചിതമായി ഉയര്‍ന്നില്ലായിരുന്നെങ്കില്‍ അവര്‍ നേടിയ 165 എന്ന സ്‌കോറിലും 20 റണ്‍ താഴ്‌ന്നേനെ അവരുടെ ടോട്ടല്‍ സ്‌കോര്‍. ബോള്‍ട്ട് നന്നായി പന്തെറിഞ്ഞപ്പോള്‍ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്താന്‍ ബുംറക്ക് പറ്റി.

Image

മറുപടി ബാറ്റിംഗില്‍ മുംബൈ 5 ഓവറില്‍ വിക്കറ്റ് പോകാതെ 50 ലധികം റണ്‍സ് ആര്‍സിബിയുടെ ചങ്കിടിപ്പ് കൂട്ടിയിരുന്നു. ഒരു തോല്‍വി അവരെ വീണ്ടും പരിഹാസ്യരാക്കുന്ന അവസ്ഥ. കത്തിക്കയറിയ രോഹിത്തും ഡികോക്കും കെട്ടതിനു ശേഷം കണ്ടത് ചാമ്പല്‍ മാത്രമായിരുന്നു. മുംബൈ 111 റണ്‍സില്‍ ഒരു ചാരമാകുമ്പോള്‍ ആദ്യപാദത്തിലെ ഹീറോ ഹര്‍ഷാല്‍ പട്ടേല്‍ വീണ്ടും വാര്‍ത്തയായത് തിളക്കമുള്ള ഹാട്രിക്കോടെ. അതും ചാംപ്യന്‍മാര്‍ക്കെതിരെ.

Image

വര്‍ഷങ്ങളായി സുര്യകുമാറും പൊള്ളാര്‍ഡും ഹാര്‍ദിക്കും ക്രൂണാലും ചേര്‍ന്ന മധ്യ നിര തുടര്‍ച്ചയായി കളി മറക്കുമ്പോള്‍ മുംബൈയുടെ പ്രതാപം അസ്തമിക്കുന്നത് 54 റണ്‍സിന്റ ഈ വലിയ തോല്‍വി സുചിപ്പിക്കുന്നുവോ എന്നതിന് അടുത്ത കളികള്‍ ഉത്തരം നല്‍കും.