'സഞ്ജുവിനെയല്ല രാജസ്ഥാന്റെ ക്യാപ്റ്റന്‍ ആക്കേണ്ടിയിരുന്നത്'; വിയോജിച്ച് ഗൗതം ഗംഭീര്‍

അടുത്ത ഐ.പി.എല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ മലയാളി താരം സഞ്ജു സാംസണാണ് നയിക്കുന്നത്. കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് സഞ്ജുവിലേക്ക് ക്യാപ്റ്റന്‍ സ്ഥാനം വന്നത്. എന്നാല്‍ ഇതിനോട് വിയോജിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. സഞ്ജുവിന് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയത് നേരത്തെയായി പോയെന്നാണ് ഗംഭീര്‍ പറയുന്നത്.

“സഞ്ജുവിനെ നായക സ്ഥാനം ഏല്‍പ്പിച്ചത് അല്‍പ്പം നേരത്തെയായിപ്പോയി. ക്യാപ്റ്റനാകുമ്പോള്‍ നേരിടേണ്ടി വരുന്ന ഉത്തരവാദിത്വം സഞ്ജുവിന്റെ സ്വാഭാവിക മികവിനെ ബാധിച്ചേക്കാം. ഞാനായിരുന്നുവെങ്കില്‍ ഒരു വര്‍ഷം ബട്‌ലറെ ക്യാപ്റ്റനായി നിയമിക്കുകയും, പിന്നീട് നായക സ്ഥാനം സാംസണിലേക്ക് കൈമാറുകയും ചെയ്യുമായിരുന്നു.”

Sanju Samson signs as brand ambassador for Kookaburra - InsideSport

“സഞ്ജുവിനെ ക്യാപ്റ്റനാക്കിയ തീരുമാനം രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടിയാകാന്‍ സാദ്ധ്യതയുണ്ട്. മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മ്മയെ ക്യാപ്റ്റനാക്കിയത് പോലെ തന്നെ രാജസ്ഥാന്റെ ഈ നീക്കവും പ്രവര്‍ത്തിക്കുമോ എന്ന് കണ്ടറിയണം” ഗംഭീര്‍ പറഞ്ഞു.

IPL 2020: Sanju Samson explains the reason behind his

Read more

രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാനുള്ള പുതിയ ഉത്തരവാദിത്വം ബഹുമതിയായാണ് കാണുന്നതെന്നാണ് സഞ്ജു പ്രതികരിച്ചത്.
ക്യാപ്റ്റനെന്ന നിലയില്‍ ടീമിനൊപ്പമുള്ള പുതിയ വെല്ലുവിളികള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും സഞ്ജു പറഞ്ഞു.