'എന്തിനാണ് അനാവശ്യമായ സമ്മര്‍ദ്ദം എടുത്ത് തലയില്‍ വെയ്ക്കുന്നത്'; കോഹ്‌ലിയെ വിമര്‍ശിച്ച് ഗംഭീര്‍

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായക സ്ഥാനം ഒഴിയാനുള്ള വിരാട് കോഹ്‌ലിയുടെ തീരുമാനത്തെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. കോഹ്‌ലി നായകസ്ഥാനം ഒഴിയുന്നതില്‍ തെറ്റൊന്നുമില്ലെന്നും എന്നാല്‍ അത് പറയേണ്ട സമയം ഇതല്ലായിരുന്നെന്നും ഗംഭീര്‍ പറഞ്ഞു.

‘അദ്ദേഹത്തിന് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ അത് പറയേണ്ട സമയം ഇതല്ലായിരുന്നു. രണ്ടാംപാദത്തിന് തൊട്ടുമുമ്പാണ് അദ്ദേഹം ഇക്കാര്യം സംസാരിക്കുന്നത്. തീരുമാനം താരങ്ങളുടെ മാനസികാവസ്ഥയെ ബാധിക്കും. ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കണം എന്നുണ്ടായിരുന്നെങ്കില്‍ അത് ടൂര്‍ണമെന്റിന് ശേഷം ആവാമായിരുന്നു.’

No rest days: RCB skipper Virat Kohli gears up for IPL 2021 | Cricket News - Times of India

‘പോയിന്റ് പട്ടികയില്‍ അവരിപ്പോഴും നല്ല പൊസിഷനിലാണ്. പിന്നെ എന്തിനാണ് അനാവശ്യമായ സമ്മര്‍ദ്ദമെടുത്ത് തലയില്‍ വെയ്ക്കുന്നത്. ഫ്രാഞ്ചൈസിക്ക് വേണ്ടി കോഹ്‌ലി ഐപിഎല്‍ കിരീടം ഉയര്‍ത്തേണ്ടത് അത്യാവശ്യമാണ്’ ഗംഭീര്‍ പറഞ്ഞു. നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്‍ സീസണോടെ നായകസ്ഥാനം ഒഴിയുമെന്നാണ് കോഹ്‌ലി അറിയിച്ചിരിക്കുന്നത്.