ചെന്നൈയിലെ പിച്ച് കടുപ്പം, പൊരുത്തപ്പെടാനാവുന്നില്ല; തുറന്നടിച്ച് പൊള്ളാര്‍ഡ്

ചെന്നൈയിലെ പിച്ചില്‍ ബാറ്റിംഗ് കടുപ്പമാണെന്ന് മുംബൈ ഇന്ത്യന്‍സിന്റെ വിന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡ്. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തിനു ശേഷം പ്രതികരിക്കവേയാണ് പൊള്ളാര്‍ഡ് ഇക്കാര്യം പറഞ്ഞത്. ചെന്നൈയിലെ പിച്ചുമായി പൊരുത്തപ്പെടാന്‍ പാടാണെന്നും അവസാന ഓവറുകളില്‍ നേടാന്‍ സാധിച്ച അധിക റണ്‍സുകളാണ് ടീമിന് വിജയം നേടാന്‍ സഹായിച്ചതെന്നും പൊള്ളാര്‍ഡ് പറഞ്ഞു.

“നമ്മള്‍ തന്നെ ഒരു മാര്‍ഗം കണ്ടെത്തേണ്ടിയിരിക്കുന്നു. അവസാന ഓവറുകളില്‍ നേടാന്‍ സാധിച്ച അധിക റണ്‍സുകളാണ് ടീമിന് വിജയം നേടാന്‍ സഹായിച്ചത്. കുറച്ച് ബോളുകള്‍ മാത്രമുള്ളപ്പോള്‍ പിച്ചുമായി പൊരുത്തപ്പെടുക വളരെ പ്രയാസമാണ്. എന്നാല്‍ അതാണ് ഞങ്ങള്‍ പരിശീലിച്ചത്. നിങ്ങളുടെ കരുത്തുള്ള മേഖല തിരിച്ചറിഞ്ഞ് നിങ്ങള്‍ക്ക് എന്ത് ചെയ്യാനാകുമെന്ന് കാണുക. വിജയം നേടുമ്പോള്‍ അത് നമ്മുടെ ആത്മവിശ്വാസത്തെ ഉയര്‍ത്തുന്നു” പൊള്ളാര്‍ഡ് പറഞ്ഞു.

Image

13 റണ്‍സിനാണ് ഹൈദരാബാദിനെതിരായ മത്സരം മുംബൈ ജയിച്ചു കയറിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തപ്പോള്‍ ഹൈദരാബാദിന്റെ മറുപടി ബാറ്റിംഗ് 19.4 ഓവറില്‍ 137 റണ്‍സില്‍ അവസാനിച്ചു.

Image

കീറോണ്‍ പൊള്ളാര്‍ഡിന്റെ അവസാന ഓവറുകളിലെ പ്രകടനമാണ് മുംബൈക്ക് കരുത്തായത്. പൊള്ളാര്‍ഡ് 22 പന്തില്‍ മൂന്ന് സിക്‌സിന്റെയും ഒരു ഫോറിന്റെയും അകമ്പടിയില്‍ 35 റണ്‍സെടുത്തു.