'അവന് താരങ്ങളെ മനസ്സിലാക്കാന്‍ സവിശേഷമായ കഴിവുണ്ട്'; ഇന്ത്യന്‍ താരത്തെ പുകഴ്ത്തി മുത്തയ്യ മുരളീധരന്‍

ഇന്ത്യന്‍ മുന്‍ നായകനും ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകനുമായ എം.എസ് ധോണിയെ പ്രശംസിച്ച് ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. ധോണി മികച്ച നായകനാണെന്നും താരങ്ങളെ മനസ്സിലാക്കാന്‍ സവിശേഷമായ കഴിവുള്ള വ്യക്തിയാണെന്നും മുത്തയ്യ പറഞ്ഞു.

‘ധോണി ആദ്യമായി സിഎസ്‌കെയുടെ നായകനായപ്പോള്‍ മുതല്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. താരങ്ങളെ നന്നായി മനസ്സിലാക്കാന്‍ അവന് കഴിവുണ്ട്. അവന്‍ നയിച്ച താരങ്ങളുടെ അവരുടെ രാജ്യത്തെ ഇതിഹാസങ്ങളാണ്. അവന്‍ ഓരോ താരത്തെയും നന്നായി മനസ്സിലാക്കുന്നു. ടീമിനെ ഉന്നതിയിലേക്കെത്തിക്കുന്നു’ മുരളീധരന്‍ പറഞ്ഞു.

PBKS v CSK: MS Dhoni Makes 200th Appearance For Chennai Super Kings | Cricket News

ഐ.പി.എല്ലില്‍ സിഎസ്‌കെയ്ക്കുവേണ്ടി കളിച്ചിട്ടുള്ള താരമാണ് മുത്തയ്യ മുരളീധരന്‍. സിഎസ്‌കെയെ കൂടാതെ ആര്‍സിബി, കൊച്ചി ടസ്‌കേഴ്സ് ടീമുകള്‍ക്കു വേണ്ടിയും മുരളീധരന്‍ കളിച്ചിട്ടുണ്ട്. നിലവില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ബോളിംഗ് പരിശീലകനാണ് അദ്ദേഹം.