മോശം ഫോമിലാണെങ്കിലും അവനെ മാത്രം ധോണി ടീമില്‍ നിന്ന് ഒഴിവാക്കില്ല; വിലയിരുത്തലുമായി സെവാഗ്

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ താരം സുരേഷ് റെയ്നയുടെ ഫോമില്ലായ്മയില്‍ പ്രതികരണവുമായി ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. താളം കണ്ടെത്താന്‍ റെയ്ന കൂടുതല്‍ സമയം ക്രീസില്‍ ചെലവിടണമെന്ന് ഉപദേശിച്ച സെവാഗ് മോശം ഫോമിലാണെങ്കിലും റെയ്‌നയെ ധോണി ടീമില്‍ നിന്ന് ഒഴിവാക്കില്ലെന്നും അഭിപ്രായപ്പെട്ടു.

‘റെയ്നയുടെ പ്രകടനം മോശമാണെന്ന് ധോണിയ്ക്ക് അറിയാം. പക്ഷെ റെയ്നെ ഒഴിവാക്കി മറ്റൊരാളെ ടീമില്‍ എടുക്കുന്നതിനെക്കുറിച്ച് ധോണി ചിന്തിക്കുന്നേയുണ്ടാകില്ല. റെയ്ന 20-30 പന്തുകള്‍ കളിച്ച് 10-20 റണ്‍സ് നേടിയാല്‍ അത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഉണ്ടാക്കും. അത് ചെന്നൈയ്ക്ക് അറിയാം. അവരുടെ ബാറ്റിംഗ് ആഴമുള്ളതാണ്. ശാര്‍ദുല്‍ താക്കൂര്‍ വരെ ബാറ്റ് ചെയ്യും. അതുകൊണ്ട് ചെന്നൈ സൂപ്പര്‍ കിംഗ്സിന് കാര്യമായി പേടിക്കാനില്ല.’

Virendra Sehwag takes cricket coaching online with sports startup Cricuru |  Business Standard News

‘നേരത്തെ ലൈനപ്പില്‍ ധോണിയ്ക്ക് മുന്നേ റെയ്ന വരുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. ധോണി റെയ്നയെ നേരത്തെ അയക്കുകയായിരുന്നു. മോശം ഷോട്ട് കളിച്ചാണ് റെയ്ന പുറത്തായത്. അതൊരു ആശങ്കയാണെന്ന് എനിക്ക് തോന്നുന്നില്ല. പ്ലേ ഓഫിന് മുമ്പ് കുറച്ച് റണ്‍സുകള്‍ കണ്ടെത്തി ആത്മവിശ്വാസം വീണ്ടെടുക്കുകയാണ് റെയ്നയില്‍ നിന്നും ധോണി പ്രതീക്ഷിക്കുന്നത്.’

Image

‘ചിലപ്പോള്‍ എത്ര ശ്രമിച്ചാലും റണ്‍ കണ്ടെത്താന്‍ സാധിക്കണമെന്നില്ല. പക്ഷെ റെയ്ന ശ്രമം തുടരണം. ഒരുപാട് അനുഭവ സമ്പത്തുള്ള, ടി20 ഇഷ്ടമുള്ള താരമാണ് റെയ്ന. അതുകൊണ്ട് തന്നെ പ്ലേ ഓഫില്‍ അവന്‍ റണ്‍ കണ്ടെത്താനുള്ള സാധ്യത എഴുതിത്തള്ളാനാകില്ല’ സെവാഗ് പറഞ്ഞു.

Image

Read more

ഈ സീസണില്‍ പത്ത് ഇന്നിംഗ്‌സുകള്‍ കളിച്ച റെയ്നയ്ക്ക് വെറും 157 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചിട്ടുള്ളത്. എന്നിരുന്നാലും മറ്റ് താരങ്ങളെല്ലാം മിന്നും ഫോമിലുള്ള ചെന്നൈ ഇതിനോടകം പ്ലേഓഫില്‍ കടന്നു.