ഡല്‍ഹിക്കിട്ടും പണി കൊടുത്ത് കൊല്‍ക്കത്ത; 'പൂട്ടിട്ട്' ബി.സി.സി.ഐ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ രണ്ട് താരങ്ങള്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച അവര്‍ക്കെതിരെ കളിച്ച ഡല്‍ഹി ക്യാപിറ്റല്‍സിലെ മുഴുവന്‍ സ്‌ക്വാഡിനോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ച് ബി.സി.സി.ഐ.

“ഞങ്ങള്‍ കൊല്‍ക്കത്തയ്‌ക്കെതിരെ കഴിഞ്ഞ ദിവസം കളിച്ചിരുന്നതിനാല്‍ ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഞങ്ങളെല്ലാം സ്വന്തം മുറികളില്‍ ഐസൊലേഷനിലാണ്” ഡെല്‍ഹി ക്യാപിറ്റല്‍സ് ഒഫീഷ്യല്‍മാരിലൊരാള്‍ പറഞ്ഞു.

കൊല്‍ക്കത്തന്‍ ക്യാമ്പില്‍ വരുണ്‍ ചക്രവര്‍ത്തിയ്ക്കും സന്ദീപ് വാര്യര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. താരങ്ങള്‍ക്ക് കോവിഡ് ആയതോടെ ടീമിലെ മറ്റ് താരങ്ങളും സ്റ്റാഫുകളും ഇപ്പോള്‍ ഐസൊലേഷനിലാണ്.

ചെന്നൈ സൂപ്പര്‍ കിംഗ്സിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥന്‍, ബോളിംഗ് കോച്ച് ബാലാജി, ടീം ബസിലെ ഒരു തൊഴിലാളി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. ഡല്‍ഹി കോട്ല സ്റ്റേഡിയത്തിലെ അഞ്ചു ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.