‘റണ്‍സിനായി വിശന്നാവും അവന്‍ ഈ സീസണില്‍ ഇറങ്ങുന്നത്’; സ്മിത്തിന്റെ ബാറ്റിംഗ് പൊസിഷന്‍ വെളിപ്പെടുത്തി പോണ്ടിംഗ്

Advertisement

രാജസ്ഥാന്‍ റോയല്‍സ് വിട്ട് ഐ.പി.എല്‍ പുതിയ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമായ ഓസീസ് താരം സ്റ്റീവ് സ്മിത്തിന്റെ ബാറ്റിംഗ് പൊസിഷന്‍ ഏതെന്ന് പറഞ്ഞ് പരിശീലകന്‍ റിക്കി പോണ്ടിംഗ്. സ്മിത്തിന് ടോപ് ത്രീയില്‍ അവസരം നല്‍കുമെന്നാണ് പോണ്ടിംഗ് പറയുന്നത്.

‘ദീര്‍ഘനാളുകളായി ഒരു ഫ്രാഞ്ചൈസിയില്‍ തന്നെ കളിക്കുന്നതിനാലാണ് അവനെ ഒഴിവാക്കിയതെന്നാണ് സത്യത്തില്‍ വിശ്വസിക്കുന്നത്. റണ്‍സിനായി വിശന്നാവും സ്മിത്ത് ഈ സീസണില്‍ ഇറങ്ങുന്നത്. ഞങ്ങള്‍ക്ക് ഇതൊരു അവസരമാണ്. ടോപ് ത്രീയില്‍ എവിടെയെങ്കിലുമാവും അവസരം. തിളങ്ങിയാല്‍ ഞങ്ങള്‍ക്കത് മഹത്തായ കാര്യമായിരിക്കും’-പോണ്ടിങ് പറഞ്ഞു.

‘അടുത്ത വര്‍ഷം വലിയ താരലേലം നടക്കാനുണ്ട്. അതിനാല്‍ തന്നെ സ്മിത്തിനെ സംബന്ധിച്ച് ഈ വര്‍ഷം മികച്ച സീസണായാല്‍ അവന്റെ മൂല്യം അടുത്ത സീസണില്‍ വളരെ വലുതായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. സ്മിത്തിനെ ഡല്‍ഹിയുടെ പ്ലേയിംഗ് ഇലവനില്‍ കാണുകയെന്നത് മഹത്തായ കാര്യമാണ്. കളിക്കാന്‍ സാധിച്ചില്ലെങ്കിലും ഇത്രയും പ്രതിഭാശാലിയായ താരം ഒപ്പമുള്ളത് ടീമിന് ഗുണം ചെയ്യും’ പോണ്ടിംഗ് പറഞ്ഞു.

IPL 2021: 5 Players From Delhi Capitals Who Might Be Benched Throughout The Tournament

2.2 കോടി രൂപയ്ക്കാണ് സ്മിത്തിനെ ഡല്‍ഹി ടീമിലെത്തിച്ചത്. ഏപ്രില്‍ 9 നാണ് ഐ.പി.എല്ലിന് തുടക്കമാകുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ചെന്നൈയാണ് ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത്. ഏപ്രില്‍ 10ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയാണ് ഡല്‍ഹിയുടെ ആദ്യ മത്സരം.