ഐ.പി.എല്‍ 2021: ചെന്നൈ- രാജസ്ഥാന്‍ മത്സരം മാറ്റി

ഐ.പി.എല്ലില്‍ ബുധനാഴ്ച നടക്കാനിരിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് രാജസ്ഥാന്‍ റോയല്‍സ് മത്സരം മാറ്റി. ചെന്നൈ ടീമിലെ മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ഈ മത്സരം മറ്റൊരു ദിവസം നടത്തും.

ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥന്‍, ബോളിംഗ് കോച്ച് ബാലാജി, ടീം ബസിലെ ഒരു തൊഴിലാളി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. എല്ലാ താരങ്ങളും കോവിഡ് നെഗറ്റീവാണെങ്കിലും കോവിഡ് പകരാന്‍ സാദ്ധ്യത ഉള്ളതിനാല്‍ ടീമിനോട് ഒരാഴ്ച ക്വാറന്റൈനില്‍ പോകാന്‍ അറിയിച്ചിരിക്കുകയാണ്.

അതേസമയം, ഇന്ന് നടക്കാനിരിക്കുന്ന മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരം മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

കൊല്‍ക്കത്തന്‍ ക്യാമ്പില്‍ വരുണ്‍ ചക്രവര്‍ത്തിയ്ക്കും സന്ദീപ് വാര്യര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് ആയതോടെ ടീമിലെ മറ്റ് താരങ്ങളും സ്റ്റാഫുകളും ഇപ്പോള്‍ ക്വാറന്റൈനിനിലാണ്. ഇതേ തുടര്‍ന്ന് ഇന്നലത്തെ ബാംഗ്ലൂര്‍- കൊല്‍ത്ത മത്സരം മാറ്റിയിരുന്നു.