'ഓടാന്‍ പോലും ആകുന്നില്ല'; റസലിന്റെ അവസ്ഥ കാണുമ്പോള്‍ വിഷമം തോന്നുന്നുവെന്ന് മൈക്കല്‍ വോണ്‍

ഐ.പി.എല്ലില്‍ രണ്ട് സീസണ്‍ പിന്നിലോട്ട് ബോളര്‍മാരുടെ പേടി സ്വപ്നമായിരുന്നു വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസല്‍. എന്നാല്‍ നിലവില്‍ കൊല്‍ത്തയ്ക്കായി മോശം ഫോമിലാണ് താരമുള്ളത്. ടീമിനെ ഒറ്റയ്ക്ക് വിജയത്തിലെത്തിക്കാന്‍ കെല്‍പ്പുള്ള താരത്തിന്റെ അവസ്ഥയില്‍ അരാധകര്‍ നിരാശരാണ്. ഇക്കാര്യത്തില്‍ തന്റെ നിരാശ തുറന്നു പറഞ്ഞിരിക്കുകയാണ് ഇംഗ്ലീഷ് മുന്‍ താരം മൈക്കല്‍ വോണ്‍.

“റസലിനെ പോലൊരു സൂപ്പര്‍ താരത്തെ ടീമിന് ലഭിക്കുകയെന്നത് വലിയ കാര്യമാണ്. എന്നാല്‍ അവന്റെ ശരീരഘടന ശരിയല്ല. ഇതാണ് കൊല്‍ക്കത്തന്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍ ശ്രദ്ധിക്കേണ്ടത്. മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ അവന്‍ മഹാനാണ്. എന്നാല്‍ ബോളിംഗിലും ഫീല്‍ഡിംഗിലും അവശനായാണ് അവനെ കാണുന്നത്. ബാറ്റ് ചെയ്യുമ്പോള്‍ രണ്ട് റണ്‍സ് പോലും ഓടിയെടുക്കാനാവുന്നില്ല. ഇത് പരിഹരിക്കാന്‍ മക്കല്ലവും മോര്‍ഗനും ബുദ്ധിമുട്ടും” മൈക്കല്‍ വോണ്‍ പറഞ്ഞു.

KKR vs MI: Andre Russell takes his maiden five-wicket haul in IPL, records bowling best figures against MI | Cricket News – India TV

അവശനായ ശരീരഭാഷയിലാണ് റസല്‍ കളിക്കുന്നത്. റസലും മാനേജ്മെന്റുമായി എന്തോ പ്രശ്നമുണ്ടെന്ന തരത്തില്‍ വരെ റസലിന്റെ ശരീരഭാഷയെ അടിസ്ഥാനമാക്കി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ബോളിംഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് ഈ സീസണിലെ മികച്ച പ്രകടനം.

Indian Premier League, KKR vs RR: Andre Russell Elated After Crucial Knock In Win Against Rajasthan Royals | Cricket News

ബാംഗ്ലൂരിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ 20 പന്തില്‍ 31 റണ്‍സ് നേടിയതാണ് ബാറ്റിംഗിലെ മികച്ച പ്രകടനം. ഡെത്ത് ഓവറില്‍ റണ്‍സ് ഉയര്‍ത്തേണ്ട ഉത്തരവാദിത്വമുള്ള റസല്‍ പ്രതിരോധ ബാറ്റിംഗാണ് കാഴ്ചവെയ്ക്കുന്നത്.