രാജസ്ഥാന്‍- ഡല്‍ഹി മത്സരം: റിഷഭ് പന്തിനെ വിമര്‍ശിച്ച് നെഹ്‌റ

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഡല്‍ഹി നായകന്‍ റിഷഭ് പന്ത് വരുത്തിയ വലിയ പിഴവ് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മുന്‍ താരം ആശിഷ് നെഹ്‌റ. മികച്ച രീതിയില്‍ ബോള്‍ ചെയ്തിട്ടും അശ്വിനെ നാലാമത്തെ ഓവര്‍ നല്‍കാതിരുന്ന പന്തിന്റെ തീരുമാനത്തെയാണ് നെഹ്‌റ വിമര്‍ശിച്ചിരിക്കുന്നത്.

“148 റണ്‍സ് പ്രതിരോധിക്കുമ്പോള്‍ ആര്‍ അശ്വിന് മൂന്ന് ഓവര്‍ മാത്രം. രാജസ്ഥാന്റെ അഞ്ച് ടോപ് ഓഡര്‍ ബാറ്റ്സ്മാന്‍മാരും പുറത്തായ സമയം. രാഹുല്‍ തെവാത്തിയ ഡേവിഡ് മില്ലര്‍ എന്നീ രണ്ട് ഇടംകൈയന്‍മാര്‍ ക്രീസില്‍ നില്‍ക്കുന്നു. ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാണ് അശ്വിനെ ഉപയോഗിക്കുക” നെഹ്റ പറഞ്ഞു.

IPL 2021: R Ashwin One Wicket Away from 250 T20 Scalps, Will be Second Indian to

പരിശീലകന്‍ റിക്കി പോണ്ടിംഗ് ഈ വീഴ്ച ചൂണ്ടിക്കാട്ടിയിരുന്നു. “അശ്വിന്‍ മനോഹരമായി പന്തെറിഞ്ഞു. ഒരു ബൗണ്ടറി പോലും വഴങ്ങാതെ 3 ഓവറില്‍ 14 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ആദ്യ മത്സരം അവന് അത്ര മികച്ചതായിരുന്നില്ല. അതിനാല്‍ തന്നെ പഴയ താളം തിരിച്ചുകിട്ടാനായി കഴിഞ്ഞ കുറേ മത്സരങ്ങളിലായി അവന്‍ കഠിനമായി അദ്ധ്വാനിച്ചിരുന്നു. എന്നാല്‍ അവന് നാല് ഓവറും എറിയാന്‍ അവസരം ലഭിച്ചില്ല. അതൊരു പിഴവായിരുന്നു” പോണ്ടിംഗ് പറഞ്ഞു.

They

രാജസ്ഥാന്‍ ബാറ്റ് ചെയ്യവെ സ്പിന്നിന് നല്ല പിന്തുണ ലഭിച്ചിരുന്നു. ഇത് മനസ്സിലാക്കി അശ്വിനെ കൂടുതല്‍ ഉപയോഗിക്കുന്നതില്‍ പന്ത് പരാജയപ്പെട്ടു. ഇത് മത്സരത്തില്‍ ടീമിനെ പ്രതികൂലമായും ബാധിച്ചു. ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ വിക്കറ്റുള്ള മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് അശ്വിന്‍. ഏഴിന് താഴെയാണ് താരത്തിന്റെ ഇക്കോണമി.