ഐ.പി.എല്‍ 2021: സഞ്ജു സാംസണിന്റെ പ്ലേയിംഗ് ഇലവന്‍

ഐ.പി.എല്‍ 14ാം സീസണിന്റെ രണ്ടാം പാദ മത്സരങ്ങള്‍ അടുത്തവാരം തുടങ്ങാനിരിക്കെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര. ജോസ് ബട്ടലര്‍, ബെന്‍ സ്‌റ്റോക്‌സ്, ജോഫ്രാ ആര്‍ച്ചര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ അഭാവത്തില്‍ ഏറെ പ്രതിസന്ധിയിലാണ് സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാനുള്ളത്.

യശസ്വി ജയ്സ്വാളിനൊപ്പം വിന്‍ഡീസ് താരം എവിന്‍ ലൂയിസിനെയാണ് ചോപ്ര ഓപ്പണറായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യന്‍ താരം മനന്‍ വോറയ്ക്ക് കുറച്ച് അവസരങ്ങള്‍ നല്‍കിയിരുന്നെങ്കിലും അദ്ദേഹം അത് നന്നായി ചെയ്തില്ലെന്നും അതിനാല്‍ എവിന്‍ ലൂയിസിന് അവസരം നല്‍കണമെന്ന് ചോപ്ര പറയുന്നു.

5 Worst Signings By Rajasthan Royals (RR) In IPL History - CricketAddictor

നായകന്‍ സഞ്ജു സാംസണ്‍ മൂന്നാം നമ്പരില്‍ ഇറങ്ങുമ്പോള്‍ ഡേവിഡ് മില്ലറെയോ അല്ലെങ്കില്‍ റസി വാന്‍ ഡെര്‍ ഡസ്സനെയോ നാലാം നമ്പരില്‍ ഇറക്കാമെന്ന് ചോപ്ര പറയുന്നു. ടീമിലെ അഞ്ചാമന്‍ ലിയാം ലിവിംഗ്സ്റ്റണാണ്. റിയാന്‍ പരാഗ്, ശിവം ദുബെ ഇവരിലൊരാളെ ഓള്‍റൗണ്ടറായി വരട്ടെ എന്നാണ് ചോപ്ര അഭിപ്രായപ്പെടുന്നത്.

IPL 2021: 3 key battles in Rajasthan Royals vs Punjab Kings

രാഹുല്‍ തെവാത്തിയ, ക്രിസ് മോറിസ്, ജയദേവ് ഉനദ്കട്ട്, ചേതന്‍ സക്കറിയ, കാര്‍ത്തിക് ത്യാഗി എന്നിവരാണ് ചോപ്രയുടെ ടീമിലെ ബോളിംഗ് നിരയിലുള്ളത്. ഈ മാസം 21 ന് പഞ്ചാബ് കിംഗ്സിനെതിരെയാണ് രണ്ടാം പാദത്തിലെ രാജസ്ഥാന്‍റെ ആദ്യ മത്സരം.